കാസര്‍കോട്: ഭയപ്പെടുത്തി മാധ്യമപ്രവര്‍ത്തനത്തെ നിശ്ശബ്ദരാക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നുവെന്ന് ജെ.എന്‍.യു യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കനയ്യകുമാര്‍. കാസര്‍കോട് പ്രസ്‌ക്ലബ് ഹാളില്‍ സ്ഥാപിക്കുന്ന ഗൗരി ലങ്കേഷിന്റെ ചിത്രം ഗസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ അനാഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇതിന്റെ ഭാഗമാണ്. സ്വതന്ത്ര്യ മാധ്യമപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായ കാലം കൂടിയാണിത്. മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇത് ജനാധിപത്യത്തിനെതിരായ വെല്ലുവളി കൂടിയാണ്. ഈ വെല്ലുവിളി നേരിടാന്‍ മാധ്യമപ്രവര്‍ത്തകരും പൊതുസമൂഹവും ഒന്നിച്ചു പോരാടണമെന്നും കനയകുമാര്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. സണ്ണി ജോസഫ്, വിനോയി മാത്യു, രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വിനോദ് പായം സ്വാഗതവും ട്രഷറര്‍ സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
മാധ്യമപ്രവര്‍ത്തനത്തെ നിശബ്ദമാക്കാന്‍ വര്‍ഗീയ വാദികള്‍ ശ്രമിക്കുന്നു: കനയ്യകുമാര്‍