മദ്യവില്‍പനയെക്കുറിച്ച് എക്‌സൈസ് കമ്മിഷണര്‍ക്ക് പരാതി; വില്‍പനക്കെത്തിച്ച 17 ലിറ്റര്‍ വിദേശമദ്യവുമായി പെരിയയില്‍ ഒരാള്‍ അറസ്റ്റില്‍

  • Post category:local news
  • Reading time:1 min read
You are currently viewing മദ്യവില്‍പനയെക്കുറിച്ച് എക്‌സൈസ് കമ്മിഷണര്‍ക്ക് പരാതി; വില്‍പനക്കെത്തിച്ച 17 ലിറ്റര്‍ വിദേശമദ്യവുമായി പെരിയയില്‍ ഒരാള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ വില്‍പനക്കായി കൊണ്ടുവന്ന 17 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കാഞ്ഞിരടുക്കം സ്വദേശി ഇ ഗോപാലനാണ്(43) പിടിയിലായത്. ഇയാളുടെ കൈവമുണ്ടായിരുന്ന അരലിറ്റര്‍ വീതമുള്ള 34 ബോട്ടില്‍ വിദേശമദ്യവും സഞ്ചരിച്ചിരുന്ന റ്റാറ്റാ മാജിക് ഐറീസ് വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. പെരിയയിലെ കാഞ്ഞിരടുക്കത്തുവച്ചാണ് ഹൊസ്ദുര്‍ഗ് എക്‌സൈസ് അധികൃതര്‍ പ്രതിയെ പിടികൂടിയത്. പ്രദേശത്തെ മദ്യവില്‍പന സംബന്ധിച്ച് നാട്ടുകാര്‍ എക്‌സൈസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എക്‌സൈസ് പ്രദേശത്ത് റെയ്ഡ് നടത്തിവരികയായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെ റെയിഞ്ചിലെ അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം. പവിത്രനും സംഘവും പട്രോളിങ് നടത്തുന്നതിനിടയിലാണ് വാഹനത്തെ തടഞ്ഞത്. പ്ലാസ്റ്റിക് ചാക്കില്‍ സൂക്ഷിച്ചു വച്ച നിലയിലായിരുന്നു മദ്യം. സംഭവമറിഞ്ഞ കമ്മീഷണര്‍ എക്‌സൈസ് സംഘത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു. പ്രിവന്റീവ് ഓഫിസര്‍ ശ്രീനിവാസന്‍ പത്തില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രശാന്ത്. പി, ജാസ്മിന്‍ സേവ്യര്‍ എന്നിവരും റെയ്ഡിനുണ്ടായിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

0Shares