ശബരിമല: ദർശനത്തിനായി സന്നിദാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ശബരിമല വിഷയത്തിൽ രഷ്ട്രീയ പാർട്ടികൾ കൈകൊണ്ട നിലപാടുകളാണ് ആളുകളുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടാൻ കാരണം. മലയാളി തീർത്ഥാടകരുടെ എണ്ണത്തിലാണ് കുറവുള്ളത്. അതേപോലെതന്നെ സന്നിധാനത്ത് വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ബി.ജെ.പി നടത്തിയ ചില നാടകീയ നീക്കങ്ങൾ ഇതിന് കാരണമായി എന്നാണ് സർക്കാർ വ്യക്തമാകുന്നത്. സന്നിദാനത്തെ പണം സി.പി.എം സർക്കാർ ദുരുപയോഗം ചെയ്യുമെന്നുള്ള നിലയിൽ ബി.ജെ.പി ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് പറയുന്നത്. ഇത് വരുമാനം ഇടിയാൻ കാരണമായി എന്നും വിലയിരുത്തലുണ്ട്.
അതേസമയം മകരവിളക്ക് കാണാന്‍ സന്നിധാനത്ത് എത്തിയ അയ്യപ്പഭക്തർ പല സ്ഥലങ്ങളിലായി തങ്ങിയിരിക്കുകയാണ്. മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ സന്നിധാനത്ത് പുരോഗമിക്കുന്നുണ്ട്. മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. മകരവിളക്ക് കാണാന്‍ സന്നിധാനത്ത് മൂന്ന് ലക്ഷം തീര്‍ത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. ഇതിന് മുന്നോടിയായി 2,275 പൊലീസുകാരെ സുരക്ഷക്കായി സന്നിദാനത്ത് നിയോഗിച്ചിട്ടുണ്ട്.