കാസര്‍കോട്: ബഹുരാഷ്ട്ര കുത്തകളായ വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ ഹോള്‍സെയില്‍ റീട്ടെയില്‍ മേഖലയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ അനിയന്ത്രിതമായ വില വര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (എ.കെ.ഡി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണ വാഹനങ്ങളെ അണിനിരത്തി താളിപ്പടുപ്പ് മൈതാനിയില്‍ ധര്‍ണ്ണ നടത്തി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മാഹിന്‍ കോളിക്കര അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ രാജന്‍, ജില്ലാ ഭാരവാഹികളായ പൈക്ക അബ്ദുല്ലകുഞ്ഞി, മുനീര്‍ ബിസ്മില്ല, ടി.എ ഇല്യാസ്, കെ ശശിധരന്‍, ജലീല്‍ തച്ചങ്ങാട്, ഷംസുദ്ദിന്‍, അസ്ലം സ്റ്റാര്‍, നവാസ്, ജംഷീദ്, മുഹമ്മദ് മുണ്ടാങ്കുലം, രാംനാഥ് കിണി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശശിധറന്‍ ജി എസ് സ്വാഗതം പറഞ്ഞു.
ബഹുരാഷ്ട്ര കുത്തകളുടെ ഹോള്‍സെയില്‍ റീട്ടെയില്‍ മേഖലയിലേക്കുള്ള കടന്നുകയറ്റം; വിതരണ വ്യാപാരികള്‍ ധര്‍ണ നടത്തി