Categories
മുളിയാർ പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീമിനുള്ള യന്ത്രസാമഗ്രികൾ ബഹ്റൈൻ കെ.എം.സി.സി വക; തുക കൈമാറി
Trending News





കാസർകോട്: സന്നദ്ധ സേവന രംഗത്ത് സജീവ സാന്നിധ്യമായി മാറിയ വൈറ്റ് ഗാർഡ് അംഗങ്ങൾ സേവനം കൂടുതൽ മെച്ചപ്പെടുത്തുകയാണ്. സംസ്ഥാനത്ത് ഓരോ പഞ്ചായത്തിലും വൈറ്റ് ഗാർഡ് അംഗങ്ങുടെ സേവനം നിലവിൽ ലഭ്യമാണ്. മുസ്ലിം ലീഗിന് കീഴിൽ സ്വയം സന്നദ്ധരായ യുവാക്കളാണ് വൈറ്റ് ഗാർഡ് എന്ന പേരിൽ സേവനം ചെയ്യുന്നത്. ഓരോ സംഘത്തിലും ആവശ്യ സാധന സാമഗ്രികളും യന്ത്രങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കാലവർഷം കടക്കുന്നതിനാൽ ഈ വർഷം സേവനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് വൈറ്റ് ഗാർഡ്.
Also Read
ഇതിൻ്റെ ഭാഗമായി മുളിയാർ പഞ്ചായത്ത് വൈറ്റ് ഗാർഡ് യൂണിറ്റും കൂടുതൽ യന്ത്രസമഗ്രികൾ വാങ്ങുന്നു. ഇതിനായി ബഹ്റൈൻ ഉദുമ മണ്ഡലം കെ.എം.സി.സി സാമ്പത്തിക സഹായം അനുവദിച്ചു. ധനസഹായം ജില്ലാ സെക്രട്ടറി ഖലീൽ ചെമ്മനാട് ക്യാപ്റ്റൻ എം.എ.അഷ്റഫിന് കൈമാറി. യൂത്ത് ലീഗ് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. എ.ബി.ശാഫി, കെ.ബി മുഹമ്മദ്കുഞ്ഞി, എം.കെ. അബ്ദുൾ റഹിമൻ ഹാജി, ബഹ്‌റൈൻ ഉദുമ മണ്ഡലം കോ-ഓഡിനേറ്റർ അബ്ബാസ് ചെമ്മനാട്, ഖാലിദ് ബെള്ളിപ്പാടി, മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, ഹനീഫ പൈക്കം, ബി.കെ.ഹംസ, അബ്ദുല്ല ഡെൽമ, ഖാദർ ആലൂർ, എപി.ഹസൈനാർ, എ.ബി. കലാം, ഉനൈസ് മദനി നഗർ തുടങ്ങിയവർ സംബന്ധിച്ചു.

Sorry, there was a YouTube error.