ബഹുനില വീടുകളില്‍ പോലും ചുവരിലൂടെ കയറി മോഷണം, സ്പൈഡര്‍മാന്‍ എന്ന് വിളിപ്പേര്; ഒടുവില്‍ ഇതാ പോലീസ് പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ബഹുനില വീടുകളില്‍ പോലും ചുവരിലൂടെ കയറി മോഷണം, സ്പൈഡര്‍മാന്‍ എന്ന് വിളിപ്പേര്; ഒടുവില്‍ ഇതാ  പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: കോമിക് കഥാപാത്രം സ്പൈഡര്‍മാനെ പോലെ വീടിന്റെ ചുവരിലൂടെ കയറി മോഷണം നടത്തുന്ന 23കാരന്‍ പിടിയില്‍. രവി എന്നാണ് ആളുടെ പേര്. ന്യൂ ഡല്‍ഹിയിലെ തിലക് നഗര്‍ എരിയയില്‍ താമസിക്കുന്ന ഇയാള്‍ സ്പൈഡര്‍മാന്‍ എന്ന ഇരട്ടപ്പേരിലാണ് അറിയപ്പെടുന്നത്. ബഹുനില വീടുകളില്‍ പോലും ചുവരിലൂടെ പിടിച്ചുകയറുന്ന ഇയാള്‍ ബാല്‍ക്കണി വഴി വീട്ടില്‍ കയറിയാണ് മോഷണം നടത്താറ്. രാത്രി പെട്രോളിങ് ഡ്യൂട്ടിയിലെ പോലീസുകാര്‍ സ്റ്റേഷനുകളിലേക്ക് മടങ്ങിയതിന് ശേഷമുള്ള സമയമാണ് താന്‍ മോഷണത്തിനിറങ്ങാറെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

പ്രദേശത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഏഴോളം കേസുകളില്‍ സംശയം രവിയിലേക്ക് തിരിഞ്ഞതോടെയാണ് ഇയാളെ പിടികൂടിയത്. മോഷ്ടിക്കാന്‍ കയറുന്ന വീടുകളിലെ ഡ്രൈയിനേജ് പൈപ്പുകള്‍ കണ്ടെത്തി അതില്‍ പിടിച്ചാണ് താന്‍ മുകളില്‍ കയറാറെന്നും ബാല്‍ക്കണി വഴി മുറിയില്‍ പ്രവേശിച്ചാണ് മോഷണമെന്നും രവി പോലീസിനോട് പറഞ്ഞു.

0Shares