കാസര്‍കോട്: കാസര്‍കോട്ടെ പ്രമുഖ വ്യാപാരിയും ഫോര്‍ട്ട് റോഡിലെ ആദര്‍ശ് എന്റര്‍പ്രൈസസ് ഉടമയുമായ ഫോര്‍ട്ട് റോഡ് ‘ആശീര്‍വാദി’ ലെ ഹനുമന്ത കമ്മത്ത്(59) അന്തരിച്ചു. ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന്‍(എ.കെ.ഡി.എ) മുന്‍ ജില്ലാ ട്രഷററായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗമായിരുന്നു. തായലങ്ങാടി വരദരാജ വെങ്കട്ട രമണ ക്ഷേത്രം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.
പള്ളം ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: വിനയ കമ്മത്ത്. മക്കള്‍: അഞ്ജലി(സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ബെംഗലൂരു), പ്രിയങ്ക. മരുമകന്‍: പ്രജോദ് പൈ(സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ബെംഗലൂരു). സഹോദരങ്ങള്‍: കെ. രാമചന്ദ്ര കാമത്ത്(റിട്ട. പഞ്ചാബ് ബാങ്ക് മാനേജര്‍), വീണ ഷേണായ്.
ഫോര്‍ട്ട് റോഡിലെ വ്യാപാരി ഹനുമന്ത കമ്മത്ത് നിര്യാതനായി