പൗരത്വബില്‍ പാസാക്കി; രാജ്‌നാഥ് സിങാണ് ലോക്‌സഭയിൽ ബില്‍ അവതരിപ്പിച്ചത്; കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വബില്‍ പാസാക്കി; രാജ്‌നാഥ് സിങാണ് ലോക്‌സഭയിൽ ബില്‍ അവതരിപ്പിച്ചത്; കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിൻ്റെ പൗരത്വ ബില്‍ ലോക്‌സഭ പാസാക്കി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് ബില്‍ അവതരിപ്പിച്ചത്. പൗരത്വബില്ല് അസമിലെ ജനങ്ങള്‍ക്കെതിരല്ലന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദുക്കള്‍ക്കും അവിടുത്തെ മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. അതേസമയം പൗരത്വബില്ലിന്‍റെ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. ബില്‍ സെലക്‌ട് കമ്മിറ്റി വിടണമെന്നാവശ്യപ്പെട്ടാണ് അവര്‍ സഭ വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ബില്ലിനെ എതിര്‍ത്ത് രംഗത്തുള്ള പ്രമുഖ കക്ഷി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്ലിനെതിരായ ജനവികാരം ശക്തമാണ്.

0Shares