പ്രളയാനന്തര പുനര്‍നിര്‍മ്മാണം: ലോക ബാങ്കിന്‍റെ ആദ്യ ​ഗഡു 1750 കോടി ഉടന്‍ ലഭിക്കാന്‍ ധാരണ

  • Post category:news
  • Reading time:1 min read
You are currently viewing പ്രളയാനന്തര പുനര്‍നിര്‍മ്മാണം: ലോക ബാങ്കിന്‍റെ ആദ്യ ​ഗഡു 1750 കോടി ഉടന്‍ ലഭിക്കാന്‍ ധാരണ

ന്യൂഡല്‍ഹി: പ്രളയം തകര്‍ത്ത കേരളത്തിന്‍റെ പുനര്‍ നിര്‍മാണ സഹായത്തിനായുള്ള ആദ്യ ഗഡു നല്‍കാന്‍ ലോക ബാങ്ക് ധാരണ. ലോക ബാങ്ക് പ്രതിനിധികള്‍ സംസ്ഥാനത്തു നടത്തിയ പഠനം, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് മേഖലകള്‍ തീരുമാനിച്ചു തുക നിശ്ചയിച്ചത്.

25 കോടി ഡോളര്‍ (ഏകദേശം 1750 കോടി രൂപ) വികസന വായ്പ നല്‍കാനാണ് ധാരണയായത്. ജല വിതരണം, ജലസേചനം, അഴുക്കുചാല്‍ പദ്ധതികള്‍, കൃഷി എന്നീ മേഖലകള്‍ക്കായാണ് സഹായം നല്‍കുന്നത്. ബോര്‍ഡ് അംഗീകാരം ലഭിച്ചശേഷം കേന്ദ്ര സര്‍ക്കാര്‍ അനുമതി കൂടി ലഭിക്കണം.ഈ മാസം 27നു വാഷിങ്ടണില്‍ ചേരുന്ന ലോക ബാങ്ക് ബോര്‍ഡ് യോഗം ഇതു പരിഗണിക്കും.

0Shares