
കാസര്‍കോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ്. ക്രൈംബ്രാഞ്ച് DYSP യുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്.

അതേസമയം ഇന്നലെ തന്നെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചു. അവരിൽനിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പെടെ ഏഴുപേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇതിൽ കൊലപാകത്തിൽ പങ്കാളികളായവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
