കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ (കൊഗ്ഗു-73) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചേയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചകില്‍സയിലായിരുന്നു. കാല്‍നൂറ്റാണ്ടായി ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ കാരണവരായിരുന്നു.
ക്ഷേത്രവളപ്പില്‍ ഉച്ചയോടെ സംസ്‌കാരം നടന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: രാജേഷ് (ഖത്തര്‍), ശുഭ, രതീഷ് (ഖത്തര്‍). സുമലത. മരുമക്കള്‍: സുചിത്ര, അശോകന്‍ മടപ്പുര, സന്ധ്യ, പരേതനായ അനിഷ് കുമാര്‍ (എ.കെ അഡ്വര്‍ടൈസേഴ്സ്). സഹോദരങ്ങള്‍: പരേതരായ അച്യുതന്‍, അപ്പയ്യ, കല്ല്യാണി.
പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ നിര്യാതനായി