പുരുഷ വസ്ത്ര സങ്കൽപങ്ങൾക്ക് ഇനി മാറ്റ് കൂടും; കാസർകോട് നഗര ഹൃദയഭാഗത്ത് ആഡം ടിച്ച് പ്രവർത്തനമാരംഭിച്ചു

  • Post category:business
  • Reading time:1 min read
You are currently viewing പുരുഷ വസ്ത്ര സങ്കൽപങ്ങൾക്ക് ഇനി മാറ്റ് കൂടും; കാസർകോട് നഗര ഹൃദയഭാഗത്ത് ആഡം ടിച്ച് പ്രവർത്തനമാരംഭിച്ചു

കാസർകോട്: വസ്ത്ര വിപണന രംഗത്ത് ഫാഷൻ തരംഗം തീർക്കുന്ന നഗരമാണ് കാസർകോട്. വിവിധ മോഡലുകളിലുള്ള വിവാഹ വസ്ത്രങ്ങൾക്ക് കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും കർണാടകയിൽ നിന്നും ആളുകൾ കാസർകോട് എത്തുന്നു. ലോകത്ത് എവിടെയെങ്കിലും പുതു മോഡൽ പ്രത്യക്ഷപ്പെട്ടാൽ അത് ആദ്യം എത്തുന്നത് ദുബായിക്ക് പിന്നാലെ കാസർകോടാണ്. അതുകൊണ്ട്തന്നെ കാസർകോടിനെ മിനി ദുബായ് എന്ന് വിളിക്കുന്നവരും കുറവല്ല.

കാസർകോട് നഗരത്തിൽ ഇപ്പോൾ പുതു ആശയത്തോടെ ഒരു സ്ഥാപനം കൂടി ആരംഭിച്ചിരിക്കുകയാണ്. സ്ഥാപനത്തിൻ്റെ പേര് “ആഡം ടിച്ച്” (ADAM dich) പുരുഷ വസ്ത്ര വിപണന രംഗത്ത് ശ്രദ്ധേയമാകുന്ന ആഡം ടിച്ച് പുതു മോഡലുകൾക്കാണ് ഊന്നൽ നൽകുന്നത്. വിവാഹ വസ്ത്രങ്ങളിൽ ആഡം ടിച്ചിൻ്റെ കയ്യൊപ്പ് പതിക്കാനുള്ള തിരക്കിലാണ് കാസർകോട്ടുകാർ.കാസർകോട് പഴയ ബസ്റ്റാൻഡിൽ, റൂബി മെഡിക്കൽസിനോട് ചേർന്നുള്ള സിറ്റി സ്ക്വാറിലാണ് ആഡം ടിച്ച് പ്രവർത്തിക്കുന്നത്. സയ്യദ് കെ.എസ് ജാഫർ സാദിഖ് തങ്ങൾ കുമ്പോൾ കഴിഞ്ഞദിവസം ഉദ്‌ഘാടനം നിർവഹിച്ചു. ഇതിനകം തന്നെ വിവാഹ വസ്ത്രങ്ങളുടെ നിരവധി ഓർഡറുകളാണ് സ്ഥാപനം സ്വീകരിച്ചു തുടങ്ങിയത്. ഉപഭോക്താവിൻ്റെ തൃപ്തിക്ക് ഇണങ്ങിയ വിവിധ മോഡലുകൾ മിതമായ വിലയ്ക്ക് നൽകാനാകുമെന്ന് ആഡം ടിച്ച് പ്രതിനിധികൾ അറിയിച്ചു. മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന മൂന്ന് യുവാക്കളാണ് ആഡം ടിച്ച് കാസർകോടിന് സമർപ്പിച്ചിരിക്കുന്നത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ക്യാഷ് ബാക്ക് ഓഫാറുകളും ആഡം ടിച്ച് ഉപഭോക്താക്കൾക്ക് നൽകിവരുന്നു.

0Shares