പുതുവത്സര ദിവസത്തിൽ രോഗികൾക്ക് ഭക്ഷണം നൽകി കുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബ് പ്രവർത്തകർ

  • Post category:local news
  • Reading time:1 min read
You are currently viewing പുതുവത്സര ദിവസത്തിൽ രോഗികൾക്ക് ഭക്ഷണം നൽകി കുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബ് പ്രവർത്തകർ

കാസര്‍കോട് : കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷത്തെ വരവേൽകുന്ന യുവതലമുറക്ക് മുന്‍പില്‍ വേറിട്ട പ്രവർത്തനവുമായി കുന്നിൽ യങ് ചാലഞ്ചേഴ്സ് ക്ലബ്ബ് പ്രവർത്തകർ.

നെഹ്റു യുവകേന്ദ്രയുമായ് സഹകരിച്ച് ഗവൺമെന്റ് ഹോസ്പിറ്റലിലുള്ള പാവപ്പെട്ട രോഗികൾക്ക് ഭക്ഷണം നൽകിയുള്ള പുതുവര്‍ഷ വരവേല്‍പ്പ്  കാസര്‍കോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു.മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ,മുനിസിപ്പല്‍ ചെയര്‍പേഴ്സൺ ബീഫാത്തിമ എന്നിവർ മുഖ്യതിഥികളായി.

 


എൻ.വൈ.കെ ബ്ലോക്ക് വളണ്ടിയർ യശോദ, പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ, ഹോസ്പിറ്റല്‍ സൂപ്രണ്ട് അഷോകൻ,കൂകൾ ബാല കൃഷ്ണൻ,സലീം സന,നാസർ മെഗ്രാൽ,റിയാസ് കുന്നിൽ,അംസു മേനത്ത്,എം.എ നജീബ്,മാഹിൻ കുന്നിൽ,ലത്തീഫ് കുന്നിൽ,ബിലാൽ കുന്നിൽ,ഇർഫാൻ കുന്നിൽ,ശരത്ത് കുമാര്‍, സീദു കസബ്,അർഷാക് കുന്നിൽ,ഉനൈസ്,അസീർ മഠത്തിൽ,ഇ.കെ സിദ്ദീഖ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

0Shares