കാസര്‍കോട്: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സ്‌പോട്‌സ് മീറ്റ് വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡണ്ട് ഇബ്രാഹീം നെല്ലിക്കട്ട അദ്ധ്യക്ഷനായി. മാനേജര്‍ ഇ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം സ്വാഗതം പറഞ്ഞു.
മദര്‍ പി.ടി.എ പ്രസിഡണ്ട് സക്കീന, ഇബ്രാഹീം ആദൂര്‍, ഹനീഫ് പൈക്ക തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രമ ടീച്ചര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് നാല് ഹൗസുകളിലായി വിദ്യാര്‍ത്ഥി കളുടെ കായിക മല്‍സരങ്ങള്‍ നടന്നു.
പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌പോട്‌സ് മീറ്റ് നടന്നു