കാസര്‍കോട്: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ചെയര്‍മാനും മഞ്ചേശ്വരം എം.എല്‍.എ. യും ആയിരുന്ന പി.ബി അബ്ദുള്‍ റസാഖ് അനുസ്മരണ യോഗവും പ്രാര്‍ത്ഥനാ സദസും സ്‌കൂളില്‍ നടന്നു.
സ്‌കൂള്‍ മാനേജര്‍ ഇ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ബി.കെ മുഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷനായി.പ്രശസ്ത എഴുത്തുകാരന്‍ എ ബി. കുട്ടിയാനം അനുസ്മരണ പ്രഭാഷണം നടത്തി.
പ്രഗല്‍ഭ പണ്ഡിതന്‍ അബ്ദുല്‍ റസാഖ് അബ്‌റാറി പ്രാര്‍ത്ഥന നടത്തി. പി.ടി.എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം, സ്റ്റാഫ് സെക്രട്ടറി രമ ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.