പാര്‍ക്ക സോക്കര്‍ ലീഗ് സീസണ്‍ 2 -2018 ലോഗോ പ്രകാശനം ചെയ്തു

  • Post category:local news
  • Reading time:1 min read
You are currently viewing പാര്‍ക്ക സോക്കര്‍ ലീഗ് സീസണ്‍ 2 -2018 ലോഗോ പ്രകാശനം ചെയ്തു

ദുബായ്: മാര്‍ച്ച് 22നു ദുബായ് മംസാര്‍ (ഇത്തിഹാദ് )വെല്‍ഫിറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന പാര്‍ക്ക സോക്കര്‍ ലീഗ് സീസണ്‍ 2- 2018 ന്റെ ലോഗോ പ്രകാശനം യു.എ.ഇ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാനും പ്രമുഖ വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്യ തളങ്കര പാര്‍ക്ക പ്രസിഡന്റ് കബീര്‍ ന് നല്‍കി നിര്‍വഹിച്ചു. ദുബൈ പാം ദേരയിലുള്ള കാസറഗോഡന്‍ തെരുവിലെ വസ്ത്ര വ്യാപാര രംഗത്തുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച പാര്‍ക്ക സോക്കര്‍ ലീഗ് സീസണ്‍ 1 ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍ക്ക വൈസ് പ്രസിഡന്റ ഖാലിദ് മായിപ്പാടി, കമറുദ്ദീന്‍, റിയാസ് ഷാജി, സലാം കന്യപ്പാടി, ഹസൈനാര്‍ തോട്ടുംഭാഗം, പി ടി നൂറുദ്ദീന്‍, ഫൈസല്‍ പട്ടേല്‍, സലിം ചേരങ്കൈ തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.

 

0Shares