പശുവിനെ അപമാനിച്ചു സംസാരിച്ചു എന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍റെ പരാതി; കാഞ്ഞങ്ങാട് യുവാവിനെതിരെ 153 എ പ്രകാരം പോലീസ് കേസ്

  • Post category:news
  • Reading time:1 min read
You are currently viewing പശുവിനെ അപമാനിച്ചു സംസാരിച്ചു എന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍റെ പരാതി; കാഞ്ഞങ്ങാട് യുവാവിനെതിരെ 153 എ പ്രകാരം പോലീസ് കേസ്

കാഞ്ഞങ്ങാട്: പശുവിനെ അപമാനിച്ച് സംസാരിച്ചു എന്ന ബി.ജെ.പി പ്രവര്‍ത്തകന്‍റെ പരാതിയില്‍ യുവാവിനെതിരെ കേസ്. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഓണിക്കുന്നിലെ സാജന്‍ എബ്രഹാമിനെതിരെയാണ് പോലീസ് കേസെടുത്തത്. ചന്ദ്രന്‍ എന്നയാളുടെ പരാതിയിന്‍മേലാണ് കേസെടുത്തിരിക്കുന്നതെന്ന് വെള്ളരിക്കുണ്ട് പൊലീസ് പറയുന്നു.

ഡി.വൈ.എസ്.പി സജീവിന്‍റെ നിര്‍ദേശ പ്രകാരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ചന്ദ്രനും സാജനും ഉള്‍പ്പെടെയുള്ള ചിലര്‍ കടയിലിരുന്ന് രാഷ്ട്രീയം സംസാരിക്കുന്നതിനിടെയുണ്ടായ തകര്‍ക്കമാണ് കേസിനാധാരം.

സംസാരത്തിനിടയില്‍ പശുവിനെ പുകഴ്ത്തി ചന്ദ്രന്‍ സംസാരിച്ചു. എന്നാല്‍ പശുവിന്‍റെ പാല്‍ നിങ്ങള്‍ കുടിക്കുന്നില്ലേയെന്ന് സാജന്‍ ചോദിച്ചു. ഇതിന് പിന്നാലെയാണ് തര്‍ക്കം ഉണ്ടായതും മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന് കാട്ടി ചന്ദ്രന്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയ്ക്ക് പരാതി നല്‍കുന്നതും.
തുടര്‍ന്ന് ഡി.വൈ.എസ്.പി പരാതി വെള്ളരിക്കുണ്ട് പോലീസിന് കൈമാറുകയും 153 എ വകുപ്പ് പ്രകാരം സി.ഐ, സാജനെതിരെ കേസെടുക്കുകയുമായിരുന്നു.

0Shares