കാസര്‍കോട്: ഭാവി താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ഓരോ രക്ഷിതാവും തങ്ങളുടെ മക്കളെ മികച്ച സ്‌കൂളുകള്‍ തേടി അഡ്മിഷന്‍ തരപ്പെടുത്തുകയാണ് പതിവ്. എന്നാല്‍ പലരും സ്‌കൂളിന്റെ അകത്തളവും ഭംഗിയും നോക്കി മികച്ചതാണെന്ന് വിലയിരുത്തുകയും ചെയ്യും. എന്നാല്‍ സ്‌കൂളിന്റെ പഠന നിലവാരവും മറ്റു സൗകര്യങ്ങളെക്കുറിച്ചും ആരും അത്ര ബോധവാന്മാരല്ല. ഇവിടെയാണ് മറ്റു സ്‌കൂളുകളില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കാനും കുട്ടികളുടെ ഭാവി ഭദ്രമാക്കാനും പഠനത്തോടൊപ്പം സ്‌പോട്‌സ്, നീന്തല്‍ അടക്കമുള്ള മറ്റു എക്‌സ്ട്രാ ആക്ടിവിറ്റീസിലും കുട്ടികളെ പ്രാപ്തരാക്കാനും ഒരു മാനേജ്മെന്റ് തയ്യാറായിരിക്കുന്നത്. കേരളത്തില്‍ തന്നെ വ്യത്യസ്തമായ ക്യാമ്പസ് എന്ന സ്വപ്നമാണ് ഇപ്പോള്‍ കാസര്‍കോട് ജില്ലയിലെ മാന്യയില്‍ യാഥാര്‍ത്യമായിരിക്കുന്നത്. സി.ബി.എസ്.ഇ സിലബസിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്ന നിലയില്‍ 2007 ല്‍ ആരംഭിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെ കാസര്‍കോട്ടെ ഒരുകൂട്ടം വ്യവസായികള്‍ ഏറ്റടുത്തതോടെയാണ് സ്‌കൂളിന്റെ അനുബന്ധ കാര്യത്തില്‍ വലിയമാറ്റമുണ്ടായത്.
തികച്ചും ചാരിറ്റിയുടെ ഭാഗമായി നടത്തപ്പെടുന്ന ഈ സ്‌കൂളിനെ അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. മറ്റു സ്‌കൂളുകളിനിന്നും വിഭിന്നമായി കുട്ടികളില്‍ കായികവും, നീന്തലും പരിശീലിപ്പിക്കുന്ന വിദ്യാലയമാണ്. അതിനായി ദേശീയ നിലവാരത്തിലുള്ള ഫുട്‌ബോള്‍ ഗ്രൗണ്ട്, ദേശീയ മത്സരങ്ങള്‍ക്കായി ഒരുക്കത്തക്കവിധമുള്ള സ്വിമ്മിങ് പൂള് സ്‌കൂളിലുണ്ട്. മികച്ച പരിശീലകരാണ് കുട്ടികള്‍ക്ക് കോച്ചിങ് നല്‍കുന്നത്. മാന്യയിലെ ‘വിന്‍ടെച്ച് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍’ ജില്ലയില്‍ തന്നെ വേറിട്ടുനില്‍ക്കുന്നു. എല്‍.കെ.ജി മുതല്‍ പത്തുവരേയാണ് ഇപ്പോള്‍ പഠന സൗകര്യമുള്ളത്. സാമ്പത്തീക ഉന്നമനമല്ല മറിച്ച് അച്ചടക്കമുള്ള വിദ്യാഭ്യാസമുള്ള കുട്ടികളെ വാര്‍ത്തെടുക്കാനാണ് മാനേജ്മെന്റ് ഈ അന്തര്‍ദേശീയ സ്‌കൂളിലൂടെ ലക്ഷ്യമിടുന്നത്. പഠനത്തോടൊപ്പം കലാരംഗത്തും കായികരംഗത്തും താല്‍പര്യമുള്ളവര്‍ക്ക് വളരാനുള്ള സൗകര്യമിവിടേയുണ്ട്.
അന്തര്‍ദേശീയ നിലവാരത്തിലുള്ള പുല്ലുപാകിയ മൈതാനവും സ്വിമ്മിങ് പൂളുമുള്ള കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നാണ് വിന്‍ടെച്ച്. മൂന്നാംതരം മുതല്‍ ഫുട്ബോളിനും എല്‍.കെ.ജി മുതല്‍ നീന്തലിനും പരിശീലനം നല്‍കിവരുന്നു. ഫുട്ബോളിനും നീന്തലിനും കൂടാതെ കരാട്ടെ, ക്രിക്കറ്റ് തുടങ്ങിയ കായികമേഖലകളിലേയും ചിത്രകല, നൃത്തം, സാഹിത്യം, സംഗീതം തുടങ്ങിയ കലാമേഖകളിലെയും പ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനും പരിശീലനം നല്‍കുന്നുണ്ട്. മുസ്ലിംകുട്ടികള്‍ക്ക് സമസ്ത അംഗീകൃത മദ്രസ സൗകര്യവുമുണ്ട്. മറ്റുമതവിഭാഗത്തിലെ കുട്ടികള്‍ക്ക് ആ സമയങ്ങളില്‍ സംഗീതവും നൃത്തവും പരിശീലിപ്പിക്കുന്നു. സ്ഥാപനത്തില്‍ നിന്നും എല്ലാ സ്ഥലങ്ങളിലേക്കും സ്‌കൂള്‍ ബസ് സൗകര്യം, കുട്ടികളുടെ മാനസീകോല്ലാസത്തിനായ് ചില്‍ഡ്രണ്‍സ് പാര്‍ക്ക് തുടങ്ങിയവ സ്‌കൂളിലുണ്ട്.
പഠനത്തിന് മികച്ച അക്കാദമിക് സൗകര്യമുള്ള സ്‌കൂളില്‍ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. പ്രശസ്ത ഡവലപ്പേഴ്‌സായ വിന്‍ടെച്ച് ഗ്രൂപ്പിന്റെ ഘടകമായ വിന്‍ടെച്ച് അക്കാദമി ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ആണ് സ്‌കൂളിന്റെ മാനേജ്മെന്റ്. പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പള ഗേറ്റ് ചെയര്‍മാനായും ഹനീഫ അരമന മാനേജിംഗ് ഡയറക്ടറായും അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ് വൈസ് ചെയര്‍മാനുമായ സമിതിയാണ് ഈ സംരംഭത്തിന് മേല്‍നോട്ടം വഹിച്ചുവരുന്നത്. മിതമായ ഫീസും ഗുണനിലവാരമുള്ള പഠനസൗകര്യങ്ങളുമാണ് ഈ സ്‌കൂളിലുടെ ഇവര്‍ മുന്നോട്ടുവെക്കുന്നത്.
സ്‌കൂളിലെ പഠന നിലവാരവും പഠനത്തോടപ്പമുള്ള മറ്റു ആനുകൂല്യവും ഒരു കുട്ടിക്ക് ലഭ്യമാകുമ്പോള്‍ മിതമായ ഫീസ് എന്നത് ഓരോ രക്ഷിതാവും വിന്‍ടെച്ച് ഇന്റര്‍ നാഷണല്‍ സ്‌കൂളിനെ കുറിച്ച് ഒരു അനുഗ്രഹമായി കാണുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. പഠനത്തിലേക്ക് കാലെടുത്ത് വെക്കുന്ന പുതിയ കുട്ടികള്‍ക്കായി ഈവര്‍ഷത്തെ എല്‍.കെ.ജിയിലേക്കുള്ള പ്രവേശനം സ്‌കൂളില്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04998 234433, 9746391594.