പള്ളിക്കര: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു. പള്ളിക്കര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദിഖ് പള്ളിപ്പുഴ സ്വാഗതം പറഞ്ഞു. ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ സഹകരണത്തോടെ 730 പേര്‍ക്ക് നടപ്പിലാക്കുന്ന ഒമ്പതാമത് ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതിയുടെ വിതരണോദ്ഘാടനം ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ മകന്‍ അബ്ദുല്ല ഇബ്രാഹിം നിര്‍വഹിച്ചു.
ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണവും സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി മുഖ്യപ്രഭാഷണവും നടത്തി. പള്ളിക്കര സി.എച്ച് സെന്ററിന് വേണ്ടി പള്ളിക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വരൂപിച്ച ചികിത്സാ സഹായം ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജി ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ.ബി ഷാഫി, കെ.എ അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ഷമീം ബേക്കല്‍, സി.എ ബഷീര്‍, തബാസ്‌കോ ബഷീര്‍, പി.എം ഖാദര്‍ ഹാജി, ടി.പി കുഞ്ഞബ്ദുല്ല ഹാജി, പി.കെ അബ്ദുല്ല, ബഷീര്‍ പൂച്ചക്കാട്, കെ.എം അബ്ദുല്‍ റഹിമാന്‍ പ്രസംഗിച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കരയില്‍ 730 പേര്‍ക്ക് ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി വിതരണം ചെയ്തു