ന്യൂനപക്ഷങ്ങളെ അടിച്ചമർത്താമെന്ന വ്യാമോഹം ഇന്ത്യയിൽ വിലപോകില്ല: ഗോവിന്ദൻ മാസ്റ്റർ

  • Post category:local news
  • Reading time:1 min read
You are currently viewing ന്യൂനപക്ഷങ്ങളെ അടിച്ചമർത്താമെന്ന വ്യാമോഹം ഇന്ത്യയിൽ വിലപോകില്ല: ഗോവിന്ദൻ മാസ്റ്റർ

നാരമ്പാടി(കാസർകോട്): രാജ്യത്തിന്‍റെ 71ആം റിപ്പബ്ലിക്ക് ദിനാഘോഷം വളരെ വിപുലമായി തന്നെ നാരമ്പാടി ലിസ്‌ബൻ ക്ലബ്‌ പ്രവർത്തകർ നടത്തി. സി.എ.എ, എന്‍.ആര്‍.സി എന്നിവ പൂർണമായും പിൻവലിക്കുക, രാജ്യത്തിന്‍റെ സമാധാനാന്തരീക്ഷം നിജപ്പെടുത്തുക എന്നി കാര്യങ്ങൾ പരിപാടിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. ചെങ്കള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഹിന സലീം പതാക ഉയർത്തി.

ക്ലബ്‌ ജനറൽ സെക്രട്ടറി ജാഫർ സാദിക്ക് അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ലബ്‌ ജോയിന്റ് സെക്രട്ടറി തഫ്ഷീർ മുഹമ്മദ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു. അദ്ധ്യാപക സംഘടനയുടെ മുതിർന്ന നേതാവ് ഗോവിന്ദൻ മാസ്റ്റർ മുഖ്യ അതിഥിയായി.

രാജ്യത്തിന്‍റെ ഭരണഘടനെയെ നശിപ്പിക്കുന്ന വർഗീയ ശക്തികളെ പൂർണമായും ഒറ്റപ്പെടുത്തുമെന്നും, ന്യൂനപക്ഷങ്ങളെ അടിച്ചമർത്താമെന്ന വ്യാമോഹം ഇന്ത്യയിൽ വിലപോകില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

നാരമ്പാടി ജുമാ മസ്ജിദ് പ്രസിഡന്റ്‌ ഏരിയപ്പടി മുഹമ്മദ് ഹാജി, അംഗനവാടി ടീച്ചർ ദിൽഷാന, ക്ലബ്‌ പ്രസിഡന്റ്‌ യൂസഫ്, റഹ്മാൻ തുടങ്ങി 50ഓളം വരുന്ന ക്ലബ്‌ പ്രവർത്തകരും, നാട്ടുകാരും സംബന്ധിച്ചു. റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ലിസ്‌ബൻ ക്ലബ്‌ പ്രവർത്തകർ “ക്ലീൻ നാരമ്പാടി” എന്നപേരിൽ നാരമ്പാടി ടൗണിൽ ശുചീകരണം നടത്തി മാതൃകയായി.

0Shares