നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് ബാങ്കുകള്‍ ഈ ശനിയും ഞായറും തുറന്ന് പ്രവര്‍ത്തിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് ബാങ്കുകള്‍ ഈ ശനിയും ഞായറും തുറന്ന് പ്രവര്‍ത്തിക്കും.

ഡൽഹി: പുതിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് വേണ്ടി രാജ്യത്തെ ബാങ്കുകള്‍ ഈ ശനിയും ഞായറും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. 1000, 500 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പണം നഷ്ടപ്പെടില്ലെന്നും റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

1477118356_2000-note-rbi-currency-india-new

rbi

100 രൂപ നോട്ടുകള്‍ക്ക് പലയിടത്തും ക്ഷാമമുണ്ട്. ശനിയാഴ്ച മുതല്‍ എടിമ്മുകളില്‍ 100 രൂപ ലഭ്യമാക്കാനായി ബാങ്കുകളോട് പരമാവധി 100 രൂപകള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. പല എടിഎമ്മുകളിലും 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് 100 രൂപ നിറക്കുന്ന നടപടികള്‍ ഏജന്‍സികള്‍ ആരംഭിച്ചുകഴിഞ്ഞു. പുതിയ 2000 രൂപയുടെ നോട്ടുകള്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ എത്തിക്കഴിഞ്ഞു. പുതിയ 500 രൂപ നോട്ടുകള്‍ അടുത്ത ദിവസം എത്തും. പണം നിക്ഷേപിക്കാനും മാറ്റി വാങ്ങാനും നാളെ കൂട്ടത്തോടെ എത്തുന്ന നിക്ഷേപകര്‍ക്കായി പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കുന്ന തിരക്കിലായിരുന്നു ബാങ്ക് ജീവനക്കാര്‍ ഇന്ന്.

0Shares