നിര്‍ബന്ധിത പണപ്പിരിവ്: കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍മാര്‍

  • Post category:news
  • Reading time:1 min read
You are currently viewing നിര്‍ബന്ധിത പണപ്പിരിവ്: കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍മാര്‍

കാസര്‍കോട്/ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പൂകളിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ്. റോഡുകള്‍ ഉപരോധിച്ചും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായാല്‍ ദുരന്തനിവാരണ വകുപ്പ് പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ആലപ്പുഴ ജില്ലാകലക്ടര്‍ വ്യക്തമാക്കി സ്വമേധയാ സഹായം ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ അടുത്തുള്ള കലക്ഷന്‍ സെന്ററില്‍ ഏല്‍പ്പിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. അതേസമയം കാസര്‍കോട്ട് സ്വകാര്യ വ്യക്തികള്‍ പണപ്പിരിവ് നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ബാനര്‍ പതിച്ച ഓട്ടോ റിക്ഷകളിലുമെത്തിയാണ് നിര്‍ബന്ധിത പിരിവ് നടത്തുന്നത്. ക്ലബുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റും ദുരിതാശ്വാസ പണപ്പിരിവിന് നേതൃത്വം നല്‍കുന്നുണ്ട്. അംഗീകൃത സംഘടനകളോ ഏജന്‍സികളോ അല്ലാതെ പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു ചാനല്‍ ആര്‍.ബിയോട് വ്യക്തമാക്കി.

0Shares