കൊച്ചി: പെട്രോള്‍ പമ്പിലേക്ക് ക്രെയിന്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എറണാകുളം നോര്‍ത്ത് പാലത്തിനു സമീപമാണ് സംഭവം.
അരൂര്‍ സ്വദേശി റിയാസ് ഇബ്രാഹിം (21) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.30നായിരുന്ന അപകടം. നിയന്ത്രണംവിട്ട ക്രെയിന്‍ പമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
നിയന്ത്രണംവിട്ട ക്രെയിന്‍ പെട്രോള്‍ പമ്പില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം