
കാസർകോട് : ചെങ്കള നാലാംമൈല്‍ ദേശീയ പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. മധൂർ പട്ട്ളയിലെ അബ്ദുല്ലയുടെ ഭാര്യ സുലൈഖ (36)യാണ് മരിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ നിന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.

സഹോദരന്റെ മകള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ ചെര്‍ക്കള ഭാഗത്ത് നിന്നും വന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബന്ധുവീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് സുലൈഖ അപകടത്തില്‍ പെട്ടത്. സുലേഖയ്ക്ക് നാല് പെണ്മക്കളാണുള്ളത്. ഭർത്താവ് ഗൾഫിലായിരുന്നു. അപകട വിവരം അറിഞ്ഞി അദ്ദേഹം നാട്ടിലേക്ക് പുറപ്പെട്ടു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
