കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രമുഖ ഫര്‍ണിച്ചര്‍ നിര്‍മാണ, വിതരണക്കാരായ നാലപ്പാട് ഫര്‍ണിച്ചറില്‍ ഫര്‍ണിച്ചര്‍ മഹോത്സവം ആരംഭിച്ചു. ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ ഇന്നോവ കാറും, ബൈക്കും, നിരവധിപേര്‍ക്ക് സ്വര്‍ണ നാണയങ്ങളും സമ്മാനമായി ലഭിക്കുന്നതാണ് മഹോത്സവം. ബക്രീദ് – ഓണം പ്രമാണിച്ച് ഫര്‍ണിച്ചര്‍ മാനുഫാക്‌ച്ചേഴ്‌സ് ആന്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (ഫുമ്മ)യുടെ നിയന്ത്രണത്തില്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. ആറുമാസം നീണ്ടുനിക്കുന്നതാണ് ഫര്‍ണിച്ചര്‍ മഹോത്സവം. ഈ കാലയളവില്‍ നാലപ്പാടില്‍നിന്നും ഫര്‍ണിച്ചറുകള്‍ സ്വന്തമാകുന്നവര്‍ക്ക് മഹോത്സവത്തിന്റെ ഭാഗമാകാം. ഉപഭോക്താക്കള്‍ക്ക് കൂപ്പണ്‍ നല്‍കിയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കും.
വിജയികള്‍ക്ക് ഒന്നാം സമ്മനമായി ഇന്നോവ ക്രെസ്റ്റ കാറും, രണ്ടാം സമ്മാനമായി രണ്ടുപേര്‍ക്ക് ബൈക്കും നല്‍കും. സ്വര്‍ണ നാണയം അടക്കം മറ്റു നിരവധി സമ്മനങ്ങളും മഹോത്സവത്തില്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഈ ആനുകൂല്യം പരമാവധി ആളുകള്‍ പ്രയോജനപ്പെടുത്തണമെന്ന് നാലപ്പാട് ഫര്‍ണിച്ചര്‍ മാനേജ്മെന്റ്‌റ് അറിയിച്ചു.
നാലപ്പാട് ഫര്‍ണിച്ചറില്‍നിന്നും പര്‍ച്ചേസ് ചെയ്യൂ; ഇന്നോവ ക്രെസ്റ്റ കാര്‍ സമ്മാനമായി നേടൂ