നഞ്ചൻ ഗോഡ്-നിലമ്പൂർ പാതയുടെ അട്ടിമറിയും കല്ലട പോലുള്ള സംഭവങ്ങളുടെ ആവര്‍ത്തനവും; സ്വകാര്യബസ് ലോബിയുടെ സ്വാധീന വഴികള്‍

  • Post category:news
  • Reading time:1 min read
You are currently viewing നഞ്ചൻ ഗോഡ്-നിലമ്പൂർ പാതയുടെ അട്ടിമറിയും കല്ലട പോലുള്ള സംഭവങ്ങളുടെ ആവര്‍ത്തനവും; സ്വകാര്യബസ് ലോബിയുടെ സ്വാധീന വഴികള്‍

കല്ലട പോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം നഞ്ചൻ ഗോഡ്-നിലമ്പൂർ പാതയുടെ അഭാവം, ഈ റയിൽ പാത അട്ടിമറിക്കുന്നതിന് പിന്നിലും സ്വകാര്യബസ് ലോബിയുടെ സ്വാധീനമുണ്ട്, നിലവിൽ സേലം, കോയമ്പത്തൂർ വഴി കേരളത്തിൽ നിന്ന് ബാംഗ്ലുരി ലേക്കുള്ള പാതയിൽ പുതിയ ട്രെയിനുകള്‍ ഓടിക്കാനാവില്ല, ഒരു ട്രാക്കിൽരണ്ട് ട്രെയ്നുകൾ തമ്മിൽ 10 മിനിറ്റിന്‍റെ ഇടവേള ഉണ്ടാകണം എന്നാണ് നിയമം ,അതിനാൽ ഒരു ട്രാക്കിൽ മണിക്കൂറിൽ 6 ട്രെയിനുകളേ ഒടിക്കാനാവൂ.

സേലം, കോയമ്പത്തുർ പാത ഉപയോഗപരിധി കഴിഞ്ഞതിനാൽ പുതിയ ഒരു തീവണ്ടിയും കേരളത്തിൽ നിന്ന് ബാംഗ്ലുരിലേക്ക് ഓടിക്കാനാവില്ല. അതിനാൽ നൂറുകണക്കിന് സ്വകാര്യ ബസുകളാണ് കേരളത്തിൽ നിന്ന് ബാംഗ്ലുരിലേക്ക് രാത്രി സർവീസ് നടത്തുന്നത്, നഞ്ചൻ ഗോഡ്-നിലമ്പൂർ പാത വന്നാൽ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സ്ഥലത്ത് നിന്ന് ബാംഗ്ളൂരിലേക്കുള്ള യാത്ര സമയം 6 മണിക്കൂർ കുറയും, ഇത് തന്നെയാണ് സ്വകാര്യ ബസ് ലോബിയെ അലസോരപ്പെടുത്തുന്നത്.

5 വർഷം കൊണ്ട് നഞ്ചൻ ഗോഡ്നിലമ്പൂർ ലിങ്ക് പൂർത്തിയാക്കി കൊച്ചി – ബാംഗ്ലൂർ പാത യാഥാർത്ഥമാക്കാം എന്ന് പ്രഖ്യാപിച്ചാണ് ഇ. ശ്രീധരൻ നഞ്ചൻ ഗോഡ് പാതയുടെ ഡി.പി, ആർ.ഏറ്റെടുക്കുന്നത്. അന്നു മുതൽ സ്വകാര്യ ബസ് ലോബിയും കളികൾ തുടങ്ങി. അനുവദിച്ച പണം നൽകാതെ ഇ.ശ്രീധരനെ പദ്ധതിയിൽ നിന്ന് പിൻമാറ്റി പാത തന്നെ അട്ടിമറിച്ചു. പകരം കേരളാ സർക്കാർനിർദ്ദേശിച്ച തലശ്ശേരി മൈസൂർ പാത ലാഭകരമല്ലാത്തതിനാൽ കേന്ദ്ര അനുമതി ലഭിച്ചുമില്ല.

നഞ്ചൻ ഗോഡ് നിലമ്പൂര്‍ പാതയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങളുയരുമ്പോഴൊക്കെ മന്ത്രി സുധാകരന് ദേഷ്യം വരികയാണ്, ഈ പാതക്ക് വേണ്ടി വയനാട്ടുകാർ ചാടിയിട്ട് കാര്യമില്ല എന്നു വരെ മറുപടി പറഞ്ഞു.. ടണലിലൂടെ വനത്തിൽ പാത പണിയുന്നതിന് സർവേ നടത്താൻ തടസ്സമില്ല എന്നറിയിച്ച് കർണ്ണാടക കത്ത് നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. എന്നിട്ടും കേരളാ സർക്കാറിന് അനക്കമില്ല, എന്തായാലും മലയാളി യുവാക്കൾക്ക് തല്ലുകൊള്ളാനും ദുരിതയാത്രയും തന്നെ വിധി.

0Shares