കാസർകോട്/ കണ്ണൂർ/ കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് വടക്കേ മലബാറിൽ ഭാഗികം. വ്യാപാര സ്ഥാപനങ്ങളിൽ പലതും തുറന്ന് പ്രവർത്തിക്കുന്നു. സ്വകാര്യ വാഹനങ്ങളും മറ്റു ചില വാഹനങ്ങളും നിരത്തിലിറങ്ങി. എന്നാൽ കെ.എസ്.ആർ.ടി.സി അടക്കമുള്ള ബസ്സുകൾ സർവീസ് നടത്തുന്നില്ല. ഹർത്താൽ അനുകൂലികൾ നഗരങ്ങളിൽ പ്രകടനം നടത്തി. ട്രെയിൻ തടഞ്ഞതിനാൽ റെയിൽവേ ഗതാഗതം താറാമുമാരായ അവസ്ഥയാണ് നിലവിലുള്ളത്. അതിനാൽ യാത്രക്കാരായ ജനങ്ങൾ ദുരിതത്തിലായി. പല ട്രെയിനുകളും വൈകി ഓടുകയാണ്.