ദിലീപിന് വീണ്ടും തിരിച്ചടി, ഡി സിനിമാസ് അടച്ചുപൂട്ടണം

  • Post category:news
  • Reading time:1 min read
You are currently viewing ദിലീപിന് വീണ്ടും തിരിച്ചടി, ഡി സിനിമാസ് അടച്ചുപൂട്ടണം

തൃശൂര്‍: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനം. ചാലക്കുടി നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വിജിലന്‍സ് അന്വേഷണം കഴിയുന്നതുവരെ തീയേറ്റര്‍ പ്രവര്‍ത്തിക്കരുത്. കൂടാതെ ഇതിന്റെ കൈവശാവകാശവും ലൈസന്‍സും റദ്ദാക്കി. രണ്ടും നിയമവിരുദ്ധമായാണ് നേടിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ച നോട്ടിസ് ഡി സിനിമാസിന് കൈമാറും.

വിജിലന്‍സ് അന്വേഷണം അവസാനിച്ചാലും ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നിര്‍മാണ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് കൗണ്‍സില്‍ യോഗം കണ്ടെത്തി. സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെ തിയേറ്റര്‍ നിര്‍മാണത്തില്‍ അനുമതി നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്ന ആരോപണം ചര്‍ച്ചക്കെടുക്കുന്നതിനാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്.

0Shares