
കാഞ്ഞങ്ങാട്: കഴിഞ്ഞ മൂന്ന് വർഷമായി ജീവ കാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി ശാഖാ പ്രവർത്തകർ തെരുവിന്റെ മക്കൾക്ക് ഉച്ച ഭക്ഷണ പൊതി നൽകി മാതൃകയായി. ഇന്ത്യയിലെ ന്യൂന പക്ഷ മർദ്ദിത ദളിത് മുസ്ലിം സമുദായത്തിന് വേണ്ടി ജീവിതം ത്യജിച്ച മർഹൂം : മെഹബൂബെ മില്ലത്ത് ഹാജി ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബിന്റെ നാമധേയത്തിൽ സംസ്ഥാനത്ത് ഇന്ത്യൻ നാഷണൽ ലീഗ് നടത്തി വരുന്ന മില്ലത്ത് സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായാണ് ഉച്ച ഭക്ഷണം വിതരണം ചെയ്തത്. റെയിൽവെ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്നവരെ തേടി പിടിച്ചാണ് പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്തത് .

കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർപേഴ്‌സൺ എൽ.സുലൈഖ ഭക്ഷണ വിതരണം ഉത്ഘാടനം ചെയ്തു . മില്ലത്ത് സാന്ത്വനം പ്രവർത്തകരായ അബ്ദുൽ ഖാദർ എ .കെ , മുഹമ്മദ് കുഞ്ഞി കെ .സി, അന്തുമായി എ .കെ , റിയാസ് അമലടുക്കം, അക്ബർ ചിത്താരി, അമീൻ മാട്ടുമ്മൽ, അലി ചിത്താരി, ഐ.എം.സി.സി പ്രവർത്തകരായ ശരീഫ് അമലടുക്കം, ഖാദർ ചിത്താരി, ഫയാസ് ചിത്താര , നബീൽ അഹമ്മദ്, ഹസൈനാർ ചിത്താരി, മണ്ഡലം പഞ്ചായത്ത് നേതാക്കളായ അബ്ദുൽ റഹ്മാൻ കൊളവയൽ, പാറക്കാട്ട് കുഞ്ഞഹമ്മദ് ഹാജി, ഇബ്രാഹിം സി.പി, ഹമീദ് മുക്കൂട്, റസാഖ് അതിഞ്ഞാൽ, കെ .എം .മുഹമ്മദ് അതിഞ്ഞാൽ, ഹുസൈൻ അതിഞ്ഞാൽ എന്നിവർ പങ്കെടുത്തു.
