തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും അരുണ്‍ അശോകിന് ഭരതനാട്യത്തിലും കുച്ചുപുടിയിലും മിന്നുന്ന വിജയം

  • Post category:local news
  • Reading time:1 min read
You are currently viewing തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും അരുണ്‍ അശോകിന് ഭരതനാട്യത്തിലും കുച്ചുപുടിയിലും മിന്നുന്ന വിജയം

ചെമ്മനാട്: ഹയര്‍ സെക്കന്ററി വിഭാഗം ഭരതനാട്യം, കുച്ചുപുടി മത്സരത്തില്‍ അഞ്ചാംതവണയും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി അരുണ്‍ അശോക്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിയ അരുണിന് നാടോടി നൃത്തത്തില്‍ എ ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കലാമണ്ഡലം വനജയുടെ ശിക്ഷണത്തിലാണ് അരുണ്‍ എട്ടുവര്‍ഷമായി നൃത്തമഭ്യസിക്കുന്നത്. രാവണേശ്വരം സ്വദേശിയായ അരുണ്‍ എട്ടാം ക്ലാസ് മുതല്‍ ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം എന്നീ മൂന്ന് ഇനങ്ങളിലും സംസ്ഥാന തലത്തില്‍ മത്സരിച്ചു വരുന്നുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഭരതനാട്യത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.ഒന്‍പതില്‍ പഠിക്കുമ്പോള്‍ കുച്ചുപിടിയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി. നാടോടി നൃത്തത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായ് രണ്ടാം സ്ഥാനവും ലഭിച്ചു. 2014ല്‍ ബംഗലൂരുവില്‍ വച്ചു നടന്ന ദേശിയ നൃത്ത മല്‍സരത്തിലും കഴിഞ്ഞ വര്‍ഷത്തെ കേരളോല്‍സവത്തില്‍ സംസ്ഥാന തല വിജയി കൂടിയായിരുന്നു അരുണ്‍. രാവണേശ്വരം ചരളില്‍, അശോകന്‍ ചരളിലിന്റെയും, രജനി അശോകന്റെയും മൂത്ത മകനാണ് അരുണ്‍ അശോക്. ഏക സഹോദരന്‍ അര്‍ജുന്‍ അശോക് ഹയര്‍ സെക്കന്ററി വിഭാഗം തബലയില്‍ മത്സരിച്ചിരുന്നു.നാടോടി നൃത്തത്തില്‍ വിവേക് നാരായണനും മുത്തുരാജുമാണ് പരിശീലകര്‍. കലയെ ജീവിതത്തോടൊപ്പം ചേര്‍ത്ത കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെങ്കിലും മകന്റെ കലാവാസനയില്‍ എല്ലാം മറന്ന് മുന്നോട്ടു പോവുകയാണ്.

0Shares