തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; 7 ജില്ലകളിലെ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; 7 ജില്ലകളിലെ തീരദേശവാസികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

കടല്‍ തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഭാഗത്താണ് തിരമാലയ്ക്ക് സാധ്യതയുള്ളത്. 2.7 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീരത്തോടും താഴ്ന്ന പ്രദേശങ്ങളോടും ചേര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ട്.

കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലുള്ള തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കടലില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ നാളെ രാത്രി 11:30 വരെ 15 മുതല്‍ 19 സെക്കന്‍ഡ് വരെ നീണ്ടു നില്‍ക്കുന്ന 2.22.7 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. വയനാട് ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ബാണാസുര ഡാം നാളെ തുറക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

0Shares