ചെന്നൈ: പ്രമുഖ തമിഴ് സിനിമാ ഛായാഗ്രാഹകന്‍ പ്രിയന്(55) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലര്‍ച്ചേ 3030 ഓടെ ചെന്നൈ, കെ.കെ നഗര്‍, ഭാരതീദാസന്‍ കോളനിയിലെ വസതിയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു. തമിഴ്സിനിമയിലെ പല ഹിറ്റുകള്‍ക്ക് പിന്നിലും ക്യാമറ ചലിപ്പിച്ചത് പ്രിയനായിരുന്നു. മുപ്പതാമത്തെ ചിത്രമായ സ്വാമി 2 സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു മരണം. 1964 ല്‍ തമിഴ് നാട്ടിലെ വിരുധു നഗറിലാണ് ജനനം. പോളിടെക്കനിക് പഠിച്ചുകൊണ്ടിരിക്കെ സിനിമയോടുള്ള മോഹവുമായി പല സംവിധായകരേയും ചെന്നു കണ്ടിരുന്നു.
ചെന്നൈയിലെ അമ്മാമന്റെ വീട്ടില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ സുഹൃത്തായ നടനും പ്രൊഡ്യൂസറുമായ കെ ബാലാജിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കീഴിയുള്ള ക്യാമാറ യൂനിറ്റില്‍ സഹായിയായി പ്രവര്‍ത്തിച്ചുവന്നു. അഞ്ചുവര്‍ഷം അസിസ്റ്റന്റ് ക്യാമാറാമാനായി പ്രവര്‍ത്തിച്ചു. പിന്നീട് ബാലുമഹേന്ദ്രയുടെ സഹായിയായി സിനിമയിലെത്തിയ പ്രിയന് മൂണ്ട്രാം പിറൈ(1982), സദ്മ(1983), മലയാളം സിനിമകളായ ഓളങ്ങള്‍(1982), യാത്ര(1984) എന്നിവയുടെ ക്യാമാറാ സഹായിയായി പ്രവര്‍ത്തിച്ചു. 1995 പുറത്തിറങ്ങിയ തൊട്ടാ ചിണുങ്ങി എന്ന ചിത്രത്തിത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്.
പിന്നീട് പോര്‍ക്കളം, ദേശീയഗീതം, വെട്രിക്കൊടി കാട്ടു, ആനന്ദപൂങ്കാട്രേ, തെന്നാലി, തുടങ്ങിയ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചു. പ്രമുഖ സംവിധായകന് ഹരിയുടെ 13 ചിത്രങ്ങളിലും ഛായഗ്രഹണം നിര്‍വഹിച്ചത് പ്രിയനായിരുന്നു. സിങ്കം1,2,3, ജില്ല, വേലായുധം, സ്വാമി, അയ്യ തുടങ്ങി ക്യാമറക്ക് പിന്നില്‍ നിന്ന നിരവധി ചിത്രങ്ങള്‍ തമിഴ് ബോക്സോഫീസിലെ ഹിറ്റുകളായിരുന്നു. മൃതദേഹം സ്വദേശമായ വിരുധുനഗറിലേക്ക് കൊണ്ടുപോയി. പ്രിയന്റെ വേര്‍പാടില്‍ തമിഴ്സിനിമാ ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാര്യയും രണ്ട് പെണ്മക്കളുമുണ്ട്.
തമിഴ് ഛായാഗ്രാഹകന്‍ പ്രിയന് അന്തരിച്ചു; യാത്രയായത് സ്വാമി 2 സിനിമയുടെ ചിത്രീകരണത്തിനിടെ