തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു; ജില്ലയിലെ പഞ്ചായത്ത് തല ഉദ്യോഗസ്ഥരുടെ ജോലിസ്ഥിരത ഉറപ്പ് വരുത്തണമെന്ന് എ.എ ജലീല്‍

  • Post category:local news
  • Reading time:1 min read
You are currently viewing തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു; ജില്ലയിലെ പഞ്ചായത്ത് തല ഉദ്യോഗസ്ഥരുടെ ജോലിസ്ഥിരത ഉറപ്പ് വരുത്തണമെന്ന് എ.എ ജലീല്‍

കാസര്‍കോട്: ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് അടിക്കടിയുണ്ടാകുന്ന സ്ഥലം മാറ്റം മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എ.എ ജലീല്‍. 2017-18 വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിജയത്തിനും നികുതി പിരിവിനും നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ അടക്കം നിരന്തരമായി പല സ്ഥലങ്ങളിലേക്കം സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്. ആവശ്യത്തിനുള്ള ഉദ്യോഗസ്ഥ തസ്തികകള്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യം ത്തിന് ഉദ്യോഗസ്ഥരില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ദൈനംദിന പ്രവര്‍ത്തനങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും മുന്നോട്ട് നീക്കുന്ന കാര്യത്തില്‍ ശ്രമകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ നിരന്തരമായി സ്ഥലം മാറ്റുന്നത് പദ്ധതി പ്രവര്‍ത്തനങ്ങളെ പിന്നോട്ട് വലിക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു. പല പഞ്ചായത്തുകളിലും സെക്രട്ടറി അസി, സെക്രട്ടറി എക്കൗണ്ടന്റ് അസിസ്റ്റന്റ് എഞ്ചിനിയര്‍മാര്‍ കൃഷി ഓഫിസര്‍ അക്കെമുള്ള പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്ന സമയത്ത് അനാവശ്യമായി വകുപ്പ് തലത്തില്‍ നടത്തുന്ന തുടരെ തുടരെയുള്ള ഇത്തരം സ്ഥലം മാറ്റങ്ങള്‍ പ്രതിഷേധാര്‍ഹമാണ് വകുപ്പ് മന്ത്രി പോലും നിലാപാട് ആവര്‍ത്തിക്കുമ്പോഴും ഒരു ന്യായികരണവുമില്ലാത്ത ഇത്തരം സ്ഥലം മാറ്റങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അല്ലാത്തപക്ഷം മറ്റു നടപടികള്‍ ആലോചിക്കേണ്ടി വരുമെന്ന് ജലീല്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് കാസര്‍കോട് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരമായി ജോലി ചെയ്യാന്‍ അവസരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.

0Shares