
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഭീകരവാദിയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രകാശ് ജാവദേക്കര്‍. അക്കാര്യത്തില്‍ ആവശ്യത്തിലധികം തെളിവുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ഡല്‍ഹി മുഖ്യമന്ത്രി നിഷ്‌കളങ്ക മുഖവുമായി ജനങ്ങളോട് ചോദിക്കുന്നു താന്‍ ഭീകരവാദി ആണോ എന്ന്. അതെ എന്നാണ് ഉത്തരം. അദ്ദേഹം ഭീകരവാദിയാണ്. താനൊരു അരാജക വാദിയാണെന്ന് കെജ്രിവാള്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഭീകരവാദിയും അരാജക വാദിയും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളില്ല’ – ജാവദേക്കര്‍ പറഞ്ഞു.

വിവാദ പരാമര്‍ശത്തിന് പിന്നാലെ രൂക്ഷ വിമര്‍ശവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. കെജ്രിവാള്‍ ഭീകരവാദി ആണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ എ.എ.പി എം.പി സഞ്ജയ് സിങ് ബി.ജെ.പിയെ വെല്ലുവിളിച്ചു. ഇത്തരത്തിലുള്ള പ്രയോഗം നടത്തുന്ന ബി.ജെ.പി എം.പിക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം.
കേന്ദ്രസര്‍ക്കാരിന്‍റെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മൂക്കിനുതാഴെ നടക്കുന്ന സംഭവങ്ങളാണ് ഇവ. ഒരു കേന്ദ്രമന്ത്രിക്ക് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും സഞ്ജയ് സിങ് ചോദിച്ചു. ബി.ജെ.പി എം.പി പര്‍വേഷ് വര്‍മയും കെജ്രിവാളിനെ മുന്‍പ് ഭീകരവാദി എന്ന് വിശേഷിപ്പിച്ചിരുന്നു. പാകിസ്താനിലെ ഭീകരര്‍ക്കെതിരെ കശ്മീരിലും കെജ്രിവാളിനെ പോലെയുള്ള ഭീകരര്‍ക്കെതിരെ ഡല്‍ഹിയിലും പോരാട്ടം നടത്തണമെന്ന് വര്‍മ്മ ആഹ്വാനം ചെയ്തിരുന്നു.
