ജോലി വോണോ? എംപ്ലോയിബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച വെള്ളിയാഴ്ച

  • Post category:local news
  • Reading time:1 min read
You are currently viewing ജോലി വോണോ? എംപ്ലോയിബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച വെള്ളിയാഴ്ച

കാസര്‍കോട്: ജില്ല എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ജോലി കൂടിക്കാഴ്ച നടത്തുന്നു. വെള്ളിയാഴ്ച രാവിലെ പത്തുമണി മുതല്‍ കാസര്‍കോട് കലക്ടറേറ്റില്‍ സ്ഥിതിചെയ്യുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് കൂടിക്കാഴ്ച നടത്തുന്നത്. തസ്തികകള്‍:-അധ്യാപകര്‍. മാത്തമാറ്റിക്സ്,(ലോവര്‍ പ്രൈമറി,അപ്പര്‍ പ്രൈമറി, ഹയര്‍സെക്കന്‍ഡറി) ശമ്പളം:8000-17000. ഫിസിക്കല്‍ എജുക്കേഷന്‍(10000-12000), ആര്‍ട്ട് ടീച്ചര്‍-(ഫൈന്‍ ആര്‍ട്സ്/ആര്‍ട്ട് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ചെയ്തവരും(ഡ്രോയിങ്) 8000-9000), ഫീല്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് (പുരുഷന്‍), ഫീല്‍ഡ് സെയില്‍സ് എക്സിക്യൂട്ടീവ് (പുരുഷന്‍) 10000-20000.(ഡിഗ്രി, ഡിപ്ലോമ, പ്ലസ് ടു തത്തുല്യമായ കോഴ്സ്) എന്നീ ഒഴിവുകളിലേക്ക് ആണ് കൂടിക്കാഴ്ച നടത്തുന്നത്.18 വയസ് മുതല്‍ 35 വരെയും കുറഞ്ഞ യോഗ്യത പ്ലസ്ടു, തുല്യ യോഗ്യത ഉള്ളവര്‍ക്കും എംപ്ലോയിബിലിറ്റി സെന്ററില് രജിസ്റ്റര്‍ ചെയ്യാം. ഉദ്യോഗാര്‍ഥികള്‍ രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും തിരിച്ചറിയല്‍ കാര്‍ഡും ബയോഡാറ്റയും സഹിതം ഓഫിസില്‍ നേരിട്ടെത്തി രജിസ്ട്രേഷന്‍ നടത്തണം. സ്പോര്‍ട്ട് രജിസ്റ്റേഷന്‍ രാവിലെ 10 മണി മുതല്‍ 11.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207155700.

0Shares