ജനരക്ഷായാത്രക്കു പോകുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ അക്രമം

  • Post category:local news
  • Reading time:1 min read
You are currently viewing ജനരക്ഷായാത്രക്കു പോകുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ അക്രമം

കാസര്‍കോട്: അമിത്ഷാ ഉദ്ഘാടനം ചെയ്യുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബസുകള്‍ക്ക് നേരെ കല്ലേറും അക്രമവും. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ നീലേശ്വരം പള്ളിക്കരയില്‍ പി.കരുണാകരന്‍ എം.പിയുടെ വീടിന് സമീപത്ത് വച്ചാണ് സംഭവം. ബി.ജെ.പി പ്രവര്‍ത്തകര്‍ പോവുകയായിരുന്ന ബസ് ഒരുസംഘം ആളുകള്‍ തടയുകയും പിന്നീട് കല്ലെറിഞ്ഞും അടിച്ചും തകര്‍ക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. വിവരമറിഞ്ഞ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് ഉള്‍പെടെയുള്ളവര്‍ സ്ഥലത്തെത്തുകയും പോലീസ് സംരക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് റോഡില്‍ കുത്തിയിരിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. പിന്നീട് പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ച് പയ്യന്നൂരിലേക്ക് പുറപ്പെട്ടു. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാവിലെ മുതല്‍ തന്നെ പയ്യന്നൂര്‍ മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള സ്ഥലങ്ങളില്‍ കനത്ത പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഓരോ ബസ് സ്‌റ്റോപിലും ഓരോ പോലിസിനെ കാവല്‍ നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയും നീലേശ്വരത്ത് അക്രമം നടന്നിരുന്നു.

0Shares