ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുക്കാൻ പോകുന്നത് 2500 കോടി രൂപ; ചെലവ് വെറും 721 കോടിയും, പാലിയേക്കര ടോളിൽ നടക്കുന്ന കൊള്ള മലയാളി അറിയാതെ പോകരുത്

  • Post category:news
  • Reading time:1 min read
You are currently viewing ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുക്കാൻ പോകുന്നത് 2500 കോടി രൂപ; ചെലവ് വെറും 721 കോടിയും, പാലിയേക്കര ടോളിൽ നടക്കുന്ന കൊള്ള മലയാളി അറിയാതെ പോകരുത്

തൃശൂർ: പാലിയേക്കര ടോളിൽ നടക്കുന്നത് കൊള്ളപ്പിരിവ്. ടോൾ അധികൃതർക്ക് ടോൾ പിരിക്കാനുള്ള കാലാവധി ഇനിയും 11 വർഷം ബാക്കിനിൽക്കെ, കഴിഞ്ഞ 5 വർഷംകൊണ്ട് നിർമ്മാണത്തുകയുടെ 65% തുകയും കമ്പനി പിരിച്ചെടുത്തുകഴിഞ്ഞു. ഇതുപോലെ തന്നെ മുന്നോട്ടു പോയാൽ ജനങ്ങളെ കൊള്ളയടിക്കുകയാകും കമ്പനി ചെയ്യുക. 2012ല്‍ കരാര്‍ നല്‍കുന്ന സമയത്ത് ശരാശരി 9000 വാഹനങ്ങളായിരുന്നു ടോള്‍ വഴി കടന്നപോയിരുന്നത്. ഇപ്പോൾ അത് 24000 ആയി ഉയർന്നു.

ഈ അനുപാതത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ 2028 ആകുമ്പോഴേക്കും 2500-3000 കോടി രൂപ കമ്പനിക്ക് പിരിച്ചെടുക്കാനാകും. പാത നിർമ്മാണത്തിന് ചിലവായതുക 721.17 കോടി രൂപയാണ്. ഈ വർഷം ഏപ്രില്‍ 30 വരെ 454.89 കോടി രൂപ പിരിച്ചെടുത്തുകഴിഞ്ഞു.

0Shares