
കോഴിക്കോട്: ചാലപ്പുറം ഗണപത് ബോയ്സ് സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. ക്ലാസ് മുറികളും ഫര്‍ണിച്ചറും തീയിട്ട് നശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് അക്രമവിവരം അറിയുന്നത്. താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന അഞ്ചാംതരത്തിലെ കുട്ടികള്‍ പഠിക്കുന്ന മുറികളിലാണ് അതിക്രമം നടന്നത്. പുസ്തകങ്ങള്‍ സൂക്ഷിച്ച അലമാരയിലെ ചാര്‍ട്ടുകളും മറ്റും തീയിട്ടു നശിപ്പിച്ചു.
ഞായറാഴ്ച സ്‌കൂള്‍ അവധിയായതിനാല്‍ വൈകീട്ടായിരിക്കാം അക്രമം നടന്നതെന്നു കരുതുന്നു. കസബ പോലിസില്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. സാമൂഹ്യവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
ചാലപ്പുറം ഗണപത് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അക്രമം