ചാനല്‍ ആര്‍.ബിയുടെ പ്രവര്‍ത്തനം ദുരിതര്‍ക്കൊരാശ്വാസം പകരുമെന്ന് ഹക്കീം കുന്നില്‍

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബിയുടെ പ്രവര്‍ത്തനം ദുരിതര്‍ക്കൊരാശ്വാസം പകരുമെന്ന് ഹക്കീം കുന്നില്‍

കാസര്‍കോട്: ചാനല്‍ ആര്‍.ബിയും സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്നൊരുക്കിയ സാന്ത്വന സ്പര്‍ശം പദ്ധതി സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ഒരാശ്വാസം പകരുമെന്ന് കാസര്‍കോട് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. ഇത്തരം ജീവകാരുണ്യമേഖലയിലൂടെ സഞ്ചരിച്ച് ദുരിതര്‍ക്ക് ആശ്വാസം പകരുന്ന പ്രവര്‍ത്തനം കൊണ്ടുവരുന്നതില്‍ മാധ്യമസ്ഥാപനങ്ങള്‍ മുന്നോട്ട് വരാറില്ല. പലരും ഇത്തരം പ്രയാസത്തില്‍ നിന്ന് വഴിമാറിയാണ് സഞ്ചരിക്കുന്നത്. സമൂഹത്തിലെ പ്രയാസം കാണുകയും അത്തരം ആളുകള്‍ക്കൊപ്പം യാത്രചെയ്ത് അവരുടെ പ്രയാസങ്ങള്‍ക്ക് ഉത്തരം ചാനല്‍ ആര്‍ബി കാണുന്നത് വേറിട്ട പ്രത്യകത തന്നെയാണ്. അതിലൂടെ മാധ്യമ ധര്‍മ്മത്തിനപ്പുറം പ്രത്യേക മാനുഷീകമുഖമാണ് ഈ പദ്ധതിയിലൂടെ ഞാന്‍ കാണുന്നത്. മാര്‍ക്കറ്റിങ്ങിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തുന്ന ചാനല്‍ ആര്‍.ബിയുടെ മാതൃക മറ്റുള്ളവരും പിന്തുടര്‍ന്നാല്‍ സമൂഹത്തില്‍ ഒരുപാട് മാറ്റം വരുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു.ചാനല്‍ ആര്‍.ബി ഡോട്ട്കോമും പ്രമുഖ മെത്ത നിര്‍മാതാക്കളായ സുള്‍ഫെക്സ് മാട്രസും ചേര്‍ന്ന് നിര്‍ധനരായ ശയ്യാവലംബികളായവര്‍ക്കുവേണ്ടി മാസം പത്തു മെത്തവീതം നല്‍കുന്ന സാന്ത്വന സ്പര്‍ശം പദ്ധതി ആരംഭിച്ചുകഴിഞ്ഞു. അര്‍ഹരായവര്‍ക്ക് സൗജന്യമായി മെത്ത വീടുകളിലെത്തിച്ചു നല്‍കുന്നതാണ് പദ്ധതി.  കലക്ടറേറ്റില്‍ തുടക്കമിട്ട പദ്ധതിയിലൂടെ മൊഗ്രാല്‍പുത്തൂര്‍, മധൂര്‍, ചെങ്കള പഞ്ചായത്തുകളിലേയും കാസര്‍കോട് നഗരസഭയിലേയും പത്തുപേര്‍ക്കുള്ള മെത്തയുടെ വിതരണം പൂര്‍ത്തിയായി. മാര്‍ച്ചു മാസത്തെ അര്‍ഹരായവരെ കണ്ടെത്തുന്നത് ചാനല്‍ ആര്‍.ബിയിലെ പ്രത്യേകം സമിതിയാണ്. പഞ്ചായത്തുകളും മുന്‍സിപാലിറ്റികളും നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് ഇപ്പോള്‍ ആളുകളെ കണ്ടെത്തുന്നത്.

0Shares