ചാനല്‍ ആര്‍.ബിഡോട്ട്‌കോമും സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്നുളള സാന്ത്വന സ്പര്‍ശം പദ്ധതിക്ക് തുടക്കമായി

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ആര്‍.ബിഡോട്ട്‌കോമും സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്നുളള സാന്ത്വന സ്പര്‍ശം പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: ചാനല്‍ ആര്‍.ബിഡോട്ട്‌കോമും സുല്‍ഫെക്‌സ് മാട്രസുമായി ചേര്‍ന്നുള്ള സാന്ത്വന സ്പര്‍ശം പദ്ധതിക്ക് ഉജ്വല തുടക്കം. കാസര്‍കോട് കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന്‌ ഫാളാഗ് ഓഫ് ചെയ്തു. എ.ഡി.എം എന്‍ ദേവീദാസ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിനന്റടി, സുള്‍ഫെക്‌സ് മാട്രസ് എം.ഡി എം.ടി.പി മുഹമ്മദ് കുഞ്ഞി, ചാനല്‍ ആര്‍.ബി സി.ഇ.ഒ മുഹമ്മദ് ഹാരിസ്, എഡിറ്റര്‍ ഇന്‍ ചീഫ് വി.വി പ്രഭാകരന്‍, കോര്‍ഡിനേറ്റര്‍ സാജന്‍ പള്ളൂര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ
ഷാഹിനാ സലീം, മാലതി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വികസന സമിതി സ്റ്റാന്റിങ് ചെയര്‍മാന്‍ മുജീബ് കമ്പാര്‍, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി, കെ.വി പത്മേഷ്, സുള്‍ഫെക്‌സ് മാര്‍ക്കറ്റ് മാനേജര്‍ രവി(കാസര്‍കോട്), വാര്‍ഡ് അംഗങ്ങളായ എ സഫിയ,  ശ്രീധരന്‍, നൈമുന്നീസ, സമീന മുജീബ്, സുഹറ കരീം, ലീല, സദാനന്ദന്‍, ചാനല്‍ ആര്‍ബി റിപോര്‍ട്ടര്‍മാരായ ദേവീദാസ്, പീതാംബരന്‍ കുറ്റിക്കോല്‍, ഡിനു, ആശാവര്‍ക്കര്‍മാരായ സുജാത, ശോഭ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പദ്ധതിപ്രകാരം പത്തുപേര്‍ക്കാണ് ആദ്യം മെത്ത വീട്ടിലെത്തിച്ചു നല്‍കിയത്. രോഗം ബാധിച്ച് അവശതയില്‍ കഴിയുന്നവര്‍ക്കു കൈതാങ്ങായാണ് പദ്ധതിയൊരുക്കുന്നത്. ജില്ലയിലെ നിര്‍ധനരായ രോഗികള്‍ക്ക് ഈ ആനൂകൂല്യം ലഭിക്കും. ഓരോമാസങ്ങളിലും പ്രത്യേക സമിതി തെരഞ്ഞെടുക്കപ്പെടുന്ന പത്തുപേര്‍ക്ക് മെത്ത നല്‍കും. ഈ പദ്ധതി ഒരുവര്‍ഷക്കാലം നീണ്ടു നില്‍ക്കും.

0Shares