ചാനല്‍ ആര്‍ബിയുടെ ജീവകാരുണ്യ പദ്ധതി മാനവികതയുടെ വേറിട്ട പ്രവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നതായി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍

You are currently viewing ചാനല്‍ ആര്‍ബിയുടെ  ജീവകാരുണ്യ പദ്ധതി മാനവികതയുടെ വേറിട്ട പ്രവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നതായി അമ്പലത്തറ കുഞ്ഞികൃഷ്ണന്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലടക്കം ജീവിതം നഷ്ടപ്പെട്ട ഒരു പാട് ജന്മങ്ങള്‍, എന്തു ചെയ്യണമെന്നറിയാത്തവര്‍ നിരവധിപേരുണ്ട്. അവര്‍ക്ക് തണലായ് സാന്ത്വനമായ് ചാനല്‍ ആര്‍.ബിയും സുള്‍ഫെക്‌സും കടന്നു വരുന്നത് മാനവികതയുടെ വേറിട്ട പ്രവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നതായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ചാനല്‍ ആര്‍ബിയും സുള്‍ഫെക്‌സ് മാട്രസും ചേര്‍ന്നു പാവപ്പെട്ടവര്‍ക്കു മെത്ത നല്‍കുന്ന സാന്ത്വന സ്പര്‍ശം എന്ന പരിപാടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധനരായി തറനിലത്ത് ദുരിതം പേറുന്ന, തമസ്‌ക്കരിക്കപ്പെട്ട മനുഷ്യര്‍ക്കതൊരനുഗ്രഹമാകും. സദുദ്ദേശത്തോടെയുള്ള ഇടപെടലുകള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതാണ്. ഇത്തരം പ്രവര്‍ത്തം നടത്തുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ മേഖലയിയുള്ളവര്‍ക്കും കൂടി പരിഗണന നല്‍കണം. വാര്‍ത്തയുടെ പക്ഷത്തോടൊപ്പം സമൂഹത്തിനു വേണ്ടി ജീവകാരുണ്യമേഖലയ്ക്കു കൂടി മുന്‍തൂക്കം നല്‍കുന്നത് എല്ലാ ജനങ്ങളും മനസിലാക്കേണ്ടതുണ്ട്. ഈ മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ ചാനല്‍ ആര്‍ബിയുടെ പ്രവര്‍ത്തനം കാസര്‍കോട്ടെ ജീവകാരുണ്യ രംഗത്ത് ഒരു പുതിയ തരംഗമായിമാറുമെന്നത് തീര്‍ച്ചയാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ മെത്ത നിര്‍മാതാക്കളായ സുള്‍ഫെക്സ് മാട്രസിന്റെ സഹകരണത്തോടെയാണ് ചാനല്‍ ആര്‍.ബി ഒരുവര്‍ഷത്തെ സാന്ത്വന സ്പര്‍ശം ജീവകാരുണ്യ പദ്ധതിയൊരുക്കിവരുന്നത്. നിര്‍ധനരായ കിടപ്പിലായ രോഗികള്‍ക്ക് ആശ്വാസമായി മാസം പത്ത് മെത്ത നല്‍കുന്ന പദ്ധതിയാണ് ഇത്. ഫെബ്രുവരിമാസത്തെ പത്തുപേര്‍ക്കുള്ള മെത്തവിതരണം പൂര്‍ത്തിയായി. കിടപ്പിലായവരെ  പ്രത്യേക സമിതിയാണ് കണ്ടെത്തുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടക്കുന്നത്.

0Shares