ഗതാഗതം മുടങ്ങിയാലും പിരിവ് മുടങ്ങരുത്; തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരുടെ കടുത്ത നിലപാടില്‍ പൊട്ടിത്തറിച്ച് നടി സുരഭി ലക്ഷ്മി.

  • Post category:news
  • Reading time:1 min read
You are currently viewing ഗതാഗതം മുടങ്ങിയാലും പിരിവ് മുടങ്ങരുത്; തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരുടെ കടുത്ത നിലപാടില്‍ പൊട്ടിത്തറിച്ച് നടി സുരഭി ലക്ഷ്മി.


തൃശൂര്‍: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കിനെതിരെയും, ജീവനക്കാരുടെ മോശം പെരുമാറ്റത്തേയും തുറന്ന് കാട്ടി ദേശിയ പുരസ്‌കാര ജേദാവും നടിയുമായ സുരഭിലക്ഷ്മി. കഴിഞ്ഞ ദിവസം രാത്രിയോടെ ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്കില്‍പ്പെട്ട സുരഭി ഫെയ്‌സ് ബുക്ക് ലൈവിലൂടെയാണ് പ്രതിഷേധവുമായി എത്തിയത്. ഒരു പരിപാടിക്ക് പോകാന്‍ വേണ്ടി എത്തിയ തനിക്കും മറ്റ് നിരവധി വാഹനങ്ങള്‍ക്കും ഗതാഗതക്കുരുക്ക് കാരണം പോകാന്‍ കഴിയുന്നില്ലെന്ന് സുരഭി വീഡിയോയില്‍ പറയുന്നു. അഞ്ച് വണ്ടിയിലധികം ക്യൂവില്‍ കിടന്നാല്‍ ടോള്‍ വാങ്ങാതെ കടത്തി വിടണമെന്നാവശ്യപ്പെട്ടാണ് നടി രംഗത്ത് എത്തിയത്.

ആശുപത്രിയിലേക്ക് പോകാനുള്ളതടക്കം ഒട്ടേറെ വാഹനങ്ങള്‍ കുരുങ്ങിക്കിടന്നിട്ടും ടോള്‍ പിരിവ് അവസാനിപ്പിച്ച് വാഹനം തുറന്ന് വിടാതിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മണിക്കൂറുകളോളം ടോളില്‍ കിടക്കുന്ന വാഹനയാത്രികരും നടിയ്ക്ക് പിന്തുണയുമായി എത്തി. നടിയോട് ടോള്‍ കമ്പനി ജീവനക്കാര്‍ തട്ടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്. പണം അടച്ചാല്‍ മാത്രം കടത്തിവിടാമെന്നാണ് ടോള്‍ അദികൃതരുടെ നിലപാട്.
അതേസമയം, പാലിയേക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ ഇനിയും ഫലം കണ്ടിട്ടില്ല. ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം ഉറപ്പു നല്‍കിയിരുന്നു. കൂടുതല്‍ വാഹനങ്ങള്‍ വന്നാല്‍ ടോള്‍ ബൂത്ത് തുറന്നുവിടാനും തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്.

 

0Shares