
കാസര്‍കോട്: സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക – മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ കുറ്റവാളികളെ ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. കുറ്റവാളികളെ കണ്ടെത്തണമെന്ന ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കുകയാണ് ഇപ്പോള്‍. ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വെളിപ്പെടുത്തലിനെ കുറിച്ചുള്ള അന്വേഷണം ഊർജജിതമാക്കണ മെന്നാവശ്യപ്പെട്ടും, ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും,
വിശ്വാസിസമൂഹത്തിനുമുള്ളആശങ്കഅകറ്റണമെന്നാവശ്യപ്പെട്ട് കൊണ്ടും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് നഗരത്തിൽ ഇന്നലെ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. നിരവധിപേര്‍ പങ്കെടുത്ത പ്രതിഷേധ റാലിയിൽപ്രതിഷേധമിരമ്പി. പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി പഴയ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധയോഗം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ടി.ഡി കബീർ സ്വാഗതം പറഞ്ഞു, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ എ.അബ്ദുൾ റഹ്മാർ സെക്രട്ടറിമാരായ എ.ജി.സി ബഷീർ, കെ.ഇ.എ ബക്കർ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, എ.എം കടവത്ത്, യൂസുഫ് ഉളുവാർ, സി.എൽ റഷീദ് ഹാജി, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂർ, നിസാം പട്ടേൽ, സൈഫുള്ളതങ്ങൾ, സഹീർ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ധീൻ കൊളവയൽ, റഹ്മാൻ ഗോൾഡൻ, സിദ്ധീഖ് സന്തോഷ് നഗർ, റഹൂഫ് ബാവിക്കര, കെ.കെ ബദ്റുദ്ധീൻ, സഹീദ് വലിയപറമ്പ്, ഹാഷിംബംബ്രാണി, ആബിദ് ആറങ്ങാടി, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാൽ, വി.എം.മുനീർ എം.എസ് ഷുക്കൂർ, ബി.കെ അബ്ദുസമദ്, ബഷീർ പള്ളംങ്കോട്, മഹ്മൂദ് കുളങ്കര, എം.എച്ച്.മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
കഴിഞ്ഞ ദിവസം ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മേൽപ്പറമ്പമുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഖാസി വധവുമായി ബന്ധപ്പെട്ട് പി.ഡി.പി ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മരണത്തെ സംബന്ധിച്ച് സത്യാവസ്ഥ അറിയണം എങ്കില്‍ ഒരു പ്രമുഖ യുവജന നേതാവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌താല്‍ മതി എന്ന് ഇവര്‍ പറഞ്ഞിരുന്നു.
