കോഴിക്കോട് പ്രസ്ക്ലബും വീഡിയോ ജേണലിസ്റ്റ് ഫോറവും സംയുക്തമായി വാര്‍ത്താ വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കോഴിക്കോട് പ്രസ്ക്ലബും വീഡിയോ ജേണലിസ്റ്റ് ഫോറവും സംയുക്തമായി വാര്‍ത്താ വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ചാനലുകളിലെ ക്യാമറാമാന്‍മാരുടെ നൂറോളം വിത്യസ്ത വാര്‍ത്തകള്‍ കോര്‍ത്തിണക്കി കോഴിക്കോട് പ്രസ്ക്ലബും വീഡിയോ ജേണലിസ്റ്റ് ഫോറവും സംയുക്തമായി വാര്‍ത്താ വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ‘റിക്കോര്‍ഡിങ്ങ്’ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം നാളെയും മറ്റന്നാളുമായി കെ. പി കേശവമേനോന്‍ ഹാളിലാണ് നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ക്യാമറാമാന്‍മാര്‍ക്കായി ഇത്തരത്തില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിക്കപ്പെടുന്നത്. പ്രദര്‍ശനത്തിന്റെ ഭാഗമായി മീഡിയയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്ന സ്കൂള്‍ കോളേജ് തലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ന്യൂസ് സ്റ്റോറി മത്സരം ഉണ്ടാകും.

മത്സരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്നതില്‍ ഏറ്റവും മികച്ച ആറു ചിത്രങ്ങള്‍ ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ദ്രശ്യ മാധ്യമ രംഗത്തെ പ്രഗത്ഭരുമായി വിദ്യാര്‍ത്ഥികള്‍ക്ക് സംവദിക്കാനും അവസരമുണ്ടാകും. പ്രദര്‍ശനം കാണാന്‍ എത്തുന്നവര്‍ക്ക് അവരവര്‍ക്ക് ഇഷ്ടപ്പെട്ട വാര്‍ത്തകള്‍ തിരഞ്ഞെടുത്ത് കാണാനുള്ള സൗകര്യവും ലഭ്യമാണ്. നാളെ രാവിലെ നടക്കുന്ന പ്രദര്‍ശനം സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ഉത്ഘാടനം ചെയ്യും. അവസാന ദിവസം നടക്കുന്ന ‘അഴകളവില്‍’ എന്ന പരിപാടിയില്‍ പ്രശസ്ത ക്യാമറാമാന്‍ അഴകപ്പന്‍ തന്‍റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതാണ് എന്ന് വ്യാസ്. പി. റാം, എ. കെ ഫൈസല്‍ എന്നിവര്‍ അറിയിച്ചു.

0Shares