കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ട്രേഡേര്‍സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീം ഉദ്ഘാടനം വ്യാഴാഴ്ച

  • Post category:local news
  • Reading time:1 min read
You are currently viewing കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ട്രേഡേര്‍സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീം ഉദ്ഘാടനം വ്യാഴാഴ്ച

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ കമ്മിറ്റി വ്യാപാരികള്‍ക്ക് ചികിത്സാ സഹായവും മരണമടയുന്ന വ്യാപാരികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ധനസഹായവും നല്‍കുന്ന പദ്ധതിയായ ട്രേഡേര്‍സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീമും ആരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത രണ്ട് വര്‍ഷങ്ങളിലായി 10 കോടിയിലധികം രൂപയുടെ ധനസഹായമാണ് ജില്ലയില്‍ വിതരണം ചെയ്യുക. സ്‌കീമിന്റെയും വ്യാപാരി ദിനാഘോത്തിന്റെയും ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടക്കും. എം.എല്‍.എ. എന്‍.എ.നെല്ലിക്കുന്ന് വ്യാപാരിദിനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള വ്യാപാരി വ്യവസായി ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അദ്ധ്യക്ഷനാകും.ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ട്രേഡേര്‍സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീമിന്റെ ഉദ്ഘാടനവും, കല്ലൂരാവി യൂണിറ്റ് പ്രസിഡണ്ട് ഒ.വി.വിനോദ്കുമാറിന്റെ മകന്‍ പ്രജീഷിന്റെ ചികിത്സാ ധനസഹായ വിതരണം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ്‌ഷെരീഫ്, ജില്ലാ ജന.സെക്രട്ടറി ടി.എം.ജോസ് തയ്യില്‍, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് പൈക്ക അബ്ദുള്ളകുഞ്ഞി, ജില്ലാ സെക്രട്ടറി ടി.എ.ഇല്ല്യാസ്, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ.മൊയ്തീന്‍കുഞ്ഞി സംബന്ധിച്ചു.

0Shares