കേരളം ധൂര്‍ത്തിന്റെയും അഴിമതിയുടെയും ഭരണമായിമാറിയെന്ന് പി ആര്‍.സുനില്‍

  • Post category:local news
  • Reading time:1 min read
You are currently viewing കേരളം ധൂര്‍ത്തിന്റെയും അഴിമതിയുടെയും ഭരണമായിമാറിയെന്ന് പി ആര്‍.സുനില്‍

ബദിയഡുക്ക: കേരള ഭരണം അഴിമതിയുടെയും ധൂര്‍ത്തിന്റയും കളമായി മാറിയെന്ന് യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം പി.ആര്‍.സുനില്‍ പറഞ്ഞു. ദേശിയ അധ്യാപക പരിഷത്ത് (എന്‍.ടി, യു) കുമ്പള മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖജനാവിലെ പണം കാലിയാണെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവര്‍ത്തിച്ച് പറയുമ്പോള്‍ മന്ത്രിമാര്‍ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ്. ഉത്തര്‍പ്രദേശിനെ നോക്കി കളിയാക്കുന്ന മന്ത്രിമാര്‍ കേരളത്തില്‍ സര്‍ക്കാര്‍ ശുപത്രിയില്‍ ചികിത്സ തേടാതെ സ്വകാര്യാശുപത്രിയെ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളുടെ അസൗകര്യ കുറവാണെന്നതിന്റെ ഉത്തമ തെളിവാണ്. അധികാരത്തില്‍ വന്നാല്‍പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുകയെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ സര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലാ പ്രസിഡണ്ട് ഗോവിന്ദ രാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അവിനാശ് റൈ നാരയണ ഭട്ട്, ശ്യാമ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares