കാൻസർ രോഗ വിദഗ്ദ ഡോക്ടർമാരുടെ സേവനം ഇനി ഹെൽത്ത് മാളിൽ; ഫെബ്രുവരി 10 ന് കാൻസർ ബോധവൽക്കരണ ക്ലാസും

  • Post category:news
  • Reading time:1 min read
You are currently viewing കാൻസർ രോഗ വിദഗ്ദ ഡോക്ടർമാരുടെ സേവനം ഇനി ഹെൽത്ത് മാളിൽ; ഫെബ്രുവരി 10 ന്  കാൻസർ ബോധവൽക്കരണ ക്ലാസും

കാസർകോട്: വർദ്ദിച്ചു വരുന്ന വിവിധ തരം കാൻസർ രോഗങ്ങളെ രോഗാരംഭത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാനും രോഗം വരുന്നതിനെ തടയാനുള്ള മുൻകരുതലുകളെ കുറിച്ചും “കാൻസർ ബോധവൽക്കരണ ക്ലാസ് ” ഫെബ്രുവരി 10 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കാസർകോട് പ്രൈം ലൈഫ് ഹെൽത്ത് മാൾ കോൺഫ്രൻസ് ഹാളിൽ വെച്ച് നടക്കും. ഹെൽത്ത് മാൾ ഗ്രൂപ്പ് ചെയർമാൻ എം.ബി യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ കാസറഗോഡ് എ.എസ്.പി ശ്രീമതി ഡി. ഷിൽപ്പ IPS ബോധവൽക്കരണ ക്ലാസ് ഉദ്‌ഘാടനം ചെയ്യും.


മൂത്രാശയ കാൻസർ, ഗർഭാശയ കാൻസർ, ബ്രെസ്റ്റ് കാൻസർ, വായയിലെ കാൻസർ, ശ്വാസകോശ കാൻസർ എന്നീ വിവിധ തരം കാൻസറുകളെ കുറിച്ച് മംഗലാപുരത്തെ പ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ദരായ ഡോ.അത്യമാൻ, ഡോ.സന്തോഷ് റാവു, സോ.ശരത്ചന്ദ്ര ശങ്കർ, യൂറോളജിസ്റ്റ് ഡോ.മുഹമ്മദ് സലീം, പത്തോളജിസ്റ്റ് ഡോ.സാഹിദ അബൂബക്കർ എന്നിവർ ബോധവൽക്കരണ ക്ലാസും രോഗ സംശയങ്ങൾക്ക് മറുപടിയും നൽകും.

ചടങ്ങിൽ വനിതാ സെൽ പോലീസ് ഇൻസ്പെക്ടർ നിർമ്മല, കാസർകോട് പോലീസ് ഇൻസ്പെക്ടർ വി.വി. മനോജ്, സബ് ഇൻസ്പെക്ടർ പി.അജിത് കുമാർ, ജനമൈത്രി പോലീസ് സി ആർ ഒ – കെ പി വി രാജീവൻ, കാസർകോട് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എ.കെ.മൊയ്തീൻ കുഞ്ഞി, കാസർകോട് മുനിസിപ്പാലിറ്റി കുടുംബശ്രീ ചെയർപേഴ്സൺ സുഹറ എന്നിവർ സംബന്ധിക്കും.ശേഷം കുറഞ്ഞ നിരക്കിൽ കാൻസർ രോഗ നിർണ്ണയ ചെക്കപ്പ് ക്യാമ്പ് ഉൽഘാടനവും തുടർന്നുള്ള എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഓങ്കോളജി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചെക്കപ്പ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക.
O4994 222226, 95443 22226

0Shares