കളനാട്(കാസർകോട്): പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ പാരായണത്തില്‍ പ്രശസ്തനുമായ കളനാട് പാലത്തുങ്കര പി.കെ അബ്ദുൽ റഹ്മാൻ മുസ്ലിയാര്‍ (79) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. കളനാട് മദ്രസയുടെ സ്ഥാപിത കാലം മുതല്‍ മദ്രസയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വന്നിരുന്നു. മദ്രസയിലെ പ്രധാനാധ്യാപകന്‍ കൂടിയായ അദ്ദേഹം നിരവധി ശിഷ്യഗണങ്ങള്‍ക്ക് ഉടമയുമാണ്. കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ടി കെ നഫീസ. മക്കള്‍: അബ്ദുല്‍ ഹക്കീം (ദുബൈ), അബ്ദുല്‍ മുജീബ് (കാസര്‍കോട് വാര്‍ത്ത ന്യൂസ് എഡിറ്റര്‍), മുഹമ്മദ് നൗഫല്‍ (ഒമാന്‍), ഫക്രുദ്ദീന്‍, അബ്ദുല്‍ ലത്വീഫ് (ഖത്തര്‍), സ്വലാഹുദ്ദീന്‍ അയ്യൂബി (സഅദിയ വിമണ്‍സ് കോളജ് പ്രിന്‍സിപ്പാള്‍, എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്), മുഹമ്മദ് സക്കറിയ്യ (ഖത്തര്‍), മുഹമ്മദ് സിറാജ് (ഹോം ബില്‍ഡേഴ്‌സ്, കളനാട്), റാബിയ (ഇടുവുങ്കാല്‍). മരുമക്കള്‍: ഇസ്മാഈല്‍ ഇടുവുങ്കാല്‍, സി എച്ച് സഫിയ (കളനാട്), ഹാജിറ (ബന്തിയോട്, കൊക്കച്ചാല്‍), ഷംസീന (മാക്കോട്), ഹസീന (മുതിയക്കാല്‍ കോട്ടപ്പാറ), ഹവ്വാബി കീഴൂര്‍, ഹാജറ (കാഞ്ഞങ്ങാട് പഴയ കടപ്പുറം), ഷഹാന (കളനാട്). സഹോദരങ്ങള്‍: ബി കെ അബൂബക്കര്‍ മൗലവി പാലത്തിങ്കര (കാലടി), ഹലീമ (കണ്ണൂര്‍, പഴശ്ശി), പരേതരായ അഹ് മദ്, കുഞ്ഞി ബീവി, ആസിയ.
മൃതദേഹം കളനാട് റാബിയ മന്‍സിലില്‍ പൊതുദർശനത്തിന് വെച്ചശേഷം രാത്രി 12 മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 