കാസര്‍കോട് മുതൽ മലപ്പുറം വരെയുള്ള 5 ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പരിശീലനം നല്‍കുന്നു; കൂടുതൽ വിവരങ്ങൾ

  • Post category:news
  • Reading time:1 min read
You are currently viewing കാസര്‍കോട് മുതൽ മലപ്പുറം വരെയുള്ള 5 ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പരിശീലനം നല്‍കുന്നു; കൂടുതൽ വിവരങ്ങൾ

കോഴിക്കോട്: ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പരിശീലനം നല്‍കുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ ഈ മാസം 28 മുതല്‍ ഫെബ്രുവരി 2 വരെയാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ഈ മാസം 28 ന് രാവിലെ പത്തിനകം ബാങ്ക് പാസ്സ് ബുക്കും അതിൻ്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിൻ്റെ പകര്‍പ്പും, 15 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -0495 2414579

0Shares