കാസര്‍കോട് ബേഡകത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; പോലീസ് അന്വേഷണം ഊർജിതമാക്കി

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് ബേഡകത്ത് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; പോലീസ് അന്വേഷണം ഊർജിതമാക്കി

കാസര്‍കോട്: ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ബേഡകം വലിയടുക്കത്തെ അച്യുതൻ- ഗൗരി ദമ്പതികളുടെ മകൾ മജ്ഞുഷ (32) മരിച്ച സംഭവത്തിലാണ് വിദ്യാനഗർ പോലീസ് അന്വേഷണം ഊര്ജിതമാക്കിയത്. അന്വേഷണത്തിന്റെ ഭാഗമായി മജ്ഞുഷയുടെ അമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു. കഴിഞ്ഞമാസം 26 വ്യാഴാഴ്ചയാണു മഞ്ജുഷയെ നാലാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരമണിയോടെ മഞ്ജുഷ ആൺകുഞ്ഞിന് ജന്മം നൽകി. സുഖപ്രസവം ആയിരുന്നു. പിന്നീട് മഞ്ജുഷ മരിച്ചതായുള്ള വിവരമാണ് ഡോക്ടറും ആശുപത്രി അധികൃതരും അറിയിച്ചത്. ഒരുലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ് മഞ്ഞുഷയുടെ മരണ കാരണം എന്ന് ഡോക്ടര്‍ പറയുന്നു.

ബന്ധുക്കളുടെ പരാതിയെ തുടർന്ന് വിദ്യാനഗർ പോലീസ് ചികിൽത്സാ രേഖകൾ ആശുപത്രിയിൽ നിന്നും പിടിച്ചെടുത്തിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ത പോസ്റ്റ്മോർട്ടം നടത്തി. പ്രസവ സമയത്തു അമ്മ ഗൗരിയും മറ്റു ബന്ധുക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു. മാസം തികയാത്ത തന്റെ മകളെ ഡോക്ടർ ശോഭ മയ്യ നിർബന്ധിച്ചു അഡ്മിറ്റ്‌ ചെയ്യിക്കുകയും തിരക്കിട്ടു പ്രസവം നടത്തുകയുമായിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ പോലീസിൽ മൊഴി നൽകി. ദീർഘ അവധിയെടുത്തു അമേരിക്കയിൽ പോകാനുണ്ടെന്നുo ഡോക്ടർ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുൻപ് പലവട്ടം പറഞ്ഞിരുന്നതായും, ഭീഷണിപ്പെടുത്തിയാണ് പ്രസവത്തിനു ആശുപത്രിയിൽ വരുത്തിച്ചതെന്നും മഞ്ജുഷയുടെ അമ്മ പരാതിപ്പെട്ടു.

കാസര്‍കോട് കൂഡ്‌ലു കൂടൽ ക്ഷേത്രത്തിനു സമീപത്തെ ഹരീഷിന്റെ ഭാര്യയാണ്. മഞ്ജുഷയുടെ മരണത്തെ തുടർന്ന് ഗൾഫിലായിരുന്ന ഹരീഷ് നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ട്. മകൻ യദു കൃഷ്ണൻ (ഉളിയത്തടുക്ക ജൈമാതാ സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി) സഹോദരൻ മഹേഷ് (ഗൾഫ്).

0Shares